ദുബൈ: ഈ സീസണിലെ ദുബൈ ഷോപ്പിങ് ഫെസ്റ്റവലി (ഡി.എസ്.എഫ്)ന് ഈ മാസം 26ന് തുടക്കമാകും. ലോകത്തെ മുഴുവന്‍ ദുബൈയിലേക്ക് ആകര്‍ഷിക്കുന്ന ഷോപ്പിങ് മാമാങ്കത്തിന്‍െറ 22ാമത് പതിപ്പിലെ വന്‍ ഉത്സവമാക്കാന്‍ അണിറയയില്‍ ഒരുക്കങ്ങള്‍ സജീവമായി. 34 ദിവസം നീളുന്ന ഇത്തരത്തില്‍ സംഘടിപ്പിക്കപ്പെടുന്ന ലോകത്തെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ മേളയില്‍ ഇത്തവണ ഒട്ടേറെ പുതുമകളുണ്ടാകുമെന്ന് സംഘാടകരായ ദുബൈ ടൂറിസം വകുപ്പ് പത്രക്കുറിപ്പില്‍ അറിയിച്ചു.
‘വാങ്ങൂ,വിജയിക്കൂ,ആഘോഷിക്കൂ’ എന്ന മുദ്രവാക്യത്തിന് കീഴില്‍ നടക്കുന്ന മേള ജനുവരി 28 വരെയുണ്ടാകും.
ദുബൈ ടൂറിസത്തിന് കീഴിലുള്ള ഏജന്‍സിയായ ദുബൈ ഫെസ്റ്റിവല്‍സ് ആന്‍റ് റീട്ടെയില്‍ എസ്റ്റാബ്ളിഷ്മെന്‍റ് (ഡി.എഫ്.ആര്‍.ഇ), ദുബൈ സാമ്പത്തിക വികസന വകുപ്പുമായി ചേര്‍ന്ന് പുതുതായി തയാറാക്കിയ ദുബൈ റീട്ടെയില്‍ കലണ്ടറിന്‍െറ തുടക്കം കൂടിയാകും ഇത്തവണ മേള. ഷോപ്പിങുമായി ബന്ധപ്പെട്ട ആഘോഷങ്ങളും പ്രമോഷനുകളും ഓഫറുകളും മെഗാ വില്‍പ്പനമേളകളൂം ഉള്‍പ്പെടുന്ന പരിപാടികളുടെ പരമ്പരയാണ് റീട്ടെയില്‍ കലണ്ടറിലുള്ളത്.
വര്‍ഷം മുഴുവന്‍ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള ഷോപ്പിങ് കേന്ദ്രമായി ദുബൈയെ മാറ്റുകയെന്ന ലക്ഷ്യത്തോടെ തയാറാക്കിയ കലണ്ടറിലെ ഏറ്റവും പ്രധാന പരിപാടിയാണ് ഡി.എസ്.എഫ് എന്ന് ദുബൈ ടുറിസം ഡയറക്ടര്‍ ജനറല്‍ ഹിലാല്‍ സഈദ് അല്‍മറി പത്രക്കുറിപ്പില്‍ അറിയിച്ചു.
ലക്ഷകണക്കിന് സന്ദര്‍കരെയാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. വൈവിധ്യമാര്‍ന്ന ഉല്ലാസ-വിനോദ പരിപാടികളും വമ്പന്‍ സമ്മാനങ്ങളും ഉപഭോക്താക്കളെ കാത്തിരിക്കുന്നു.മൂന്നു വിഭാഗങ്ങളില്‍ ഊന്നിയായിരിക്കും മേള. അപ്പാരല്‍ ആന്‍റ് ഫാഷന്‍,ബ്യൂട്ടി ആന്‍റ് പെര്‍ഫ്യൂം, ഗോള്‍ഡ് ആന്‍റ് ജ്വല്ലറി. ആയിരക്കണക്കിന് ഷോപ്പുകളില്‍ ഈ കാലയളവില്‍ 75 ശതമാനം വരെ ഇളവുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.