ദുബൈയിൽ വാഹനങ്ങൾക്ക്​ ആജീവനാന്ത രജിസ്​ട്രേഷൻ

ദുബൈ: ടാക്​സികൾ, വാടകക്ക്​ കൊടുക്കുന്ന വാഹനങ്ങൾ, സർക്കാർ വാഹനങ്ങൾ എന്നിവക്ക്​ ആജീവനാന്ത രജിസ്​ട്രേഷൻ നൽകാൻ തീരുമാനം. ജനുവരി മുതൽ ഇത്​ നിലവിൽ വരുമെന്ന്​ ആർ.ടി.എ അറിയിച്ചു. ഇൗ വിഭാഗങ്ങളിൽപെടുന്ന വാഹനങ്ങൾക്ക്​ ജനുവരി മുതൽ നൽകുന്ന രജിസ്​ട്രേഷൻ കാർഡുകൾക്ക്​ ആ ജീവനാന്ത മൂല്ല്യം ഉണ്ടാകും. എങ്കിലും വർഷംന്തോറും വാഹനങ്ങൾ പരിശോധിച്ച്​ ഒാൺലൈനിൽ പുതുക്കൽ വരുത്തണം. ആർ.ടി.എയുടെ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ ദുബൈ ഡ്രൈവ്​ ആപ്പ്​ വഴിയോ പ​ുതുക്കൽ വരുത്താം. ഇൗ മാസം ആദ്യം അബൂദബി പൊലീസ്​ എല്ലാത്തരം വാഹനങ്ങൾക്കും സ്​ഥിരം രജിസ്​​ട്രേഷൻ നൽകിത്തുടങ്ങിയിരുന്നു. ഇ;ി​​െൻറ ചുവടുപിടിച്ചാണ്​ ദുബൈയും ഇൗ വഴിക്ക്​ നീങ്ങുന്നത്​. 

Tags:    
News Summary - dubai vehicle registration-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.