ദുബൈ: നടിന്‍െറ തനത് മൂല്യങ്ങളും സാംസ്കാരിക കലാ മുന്നേറ്റങ്ങളും അടയാളപ്പെടുത്തുന്ന ദുബൈ സ്ട്രീറ്റ് മ്യൂസിയം പദ്ധതിക്ക് യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം അനുമതി നല്‍കി.
ദുബൈസര്‍ക്കാറിന്‍െറ മാധ്യമകാര്യ ഒഫീസ് നഗരസഭയുമായി കൈകോര്‍ത്ത് ആരംഭിക്കുന്ന പദ്ധതിയില്‍ നാടിനകത്തും പുറത്തുമുള്ള കലാപ്രവര്‍ത്തകര്‍ ഒത്തു ചേര്‍ന്ന് കലാസൃഷ്ടികള്‍ തീര്‍ക്കും. സൗന്ദര്യശാസ്ത്രത്തിനും നവീന ആശയങ്ങള്‍ക്കും പ്രാമുഖ്യം നല്‍കുന്ന തുറന്ന മ്യുസിയമായി ദുബൈയെ പരിവര്‍ത്തിപ്പിക്കുക എന്ന ദുബൈ ഭരണാധികാരിയുടെ കാഴ്ചപ്പാടില്‍ ഊന്നിയാണ് മ്യൂസിയം പദ്ധതി മുന്നോട്ടുപോകുന്നത്. യു.എ.ഇയുടെ സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കുന്നത് വരും തലമുറക്ക് പ്രചോദനമാകാന്‍ സഹായകമാകുമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. ദുബൈ ഉപഭരണാധികാരിയും യു.എ.ഇ ധനകാര്യ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് ആല്‍ മക്തൂം, ദുബൈ ഉപഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം എന്നിവരുടെ സാന്നിധ്യത്തില്‍ മ്യൂസിയം പദ്ധതി ദുബൈ പ്രധാനമന്ത്രി വിലയിരുത്തി. സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും സ്വകാര്യ കമ്പനികളുടെയും പിന്തുണയോടെ നഗരത്തിന്‍െറ വിവിധ ഭാഗങ്ങളിലെ കെട്ടിടങ്ങളിലും ചുമരുകളിലും പദ്ധതിയുടെ ഭാഗമായി ചിത്രീകരണം നടത്തും. ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ ഡിസംബര്‍ രണ്ടിന് നടത്താന്‍ ഭരണാധികാരി അനുമതി നല്‍കി. രാജ്യത്തിന്‍െറ അകത്തും പുറത്തുമുള്ള 16 ചിത്രകാരാണ് ചുമര്‍ചിത്രീകരണം നടത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.