Posted On
date_range Updated On
date_range ദുബൈ റൺ: വെള്ളിയാഴ്ച പുലർകാല സർവീസുമായി മെട്രോയും
ദുബൈ: ശൈഖ് സാഇദ് റോഡിൽ പുതുചരിത്രമെഴുതുന്ന ദുബൈ റണ്ണിന് സ്പെഷൽ സർവിസുമായി ദുബൈ മെ ട്രോയും. വെള്ളിയാഴ്ച നടക്കുന്ന ദുബൈ റൺ മത്സരാർഥികളുടെയും കായികപ്രേമികളുടെയും സൗകര്യാർഥം പുലർച്ച 4.30 മുതൽ മെട്രോ സർവിസ് ആരംഭിക്കും.
ദുബൈ റണ്ണിൽ പങ്കെടുക്കുന്നവർക്ക് സ്റ്റാർട്ടിങ് പോയൻറായി വേൾഡ് ട്രേഡ് സെൻററിൽ എളുപ്പത്തിലെത്തിച്ചേരുന്നതിനായാണ് സർവിസ് സമയത്തിൽ മാറ്റം വരുത്തുന്നതെന്ന് ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. മികച്ച ആരോഗ്യത്തിലേക്ക് നടന്നടുക്കുന്നതിനായി നഗരത്തിൽ തുടരുന്ന ദുബൈ ഫിറ്റ്നസ് ചലഞ്ചിനോടനുബന്ധിച്ചുള്ള ദുബൈ റണ്ണിന് ട്രാക്ക് തീർക്കുന്നത് ഇടതടവില്ലാതെ വാഹനങ്ങൾ ചീറിപ്പായുന്ന ശൈഖ് സാഇദ് റോഡാണ്. അന്നേ ദിവസം ഗതാഗതനിയന്ത്രണമേർപ്പെടുത്തിയാണ് നഗരത്തിൽ ചരിത്രമാകുന്ന ദുബൈ റണ്ണിന് സൗകര്യമൊരുക്കുന്നത്. അഞ്ച് കിലോമീറ്റർ ഫൺ റണ്ണും 10 കി.മീ റണ്ണുമാണ് ദുബൈ റൺ 30x30 പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്നത്. ദുബൈ വേൾഡ് ട്രേഡ് സെൻററിൽ നിന്ന് ആരംഭിച്ചത് നഗരപ്രദക്ഷിണം നടത്തി തുടങ്ങിയിടത്തുതന്നെ അവസാനിക്കുന്ന രീതിയിലാണ് മത്സരം ക്രമീകരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.