ദുബൈ റണ്ണിൽ പങ്കെടുക്കുന്ന ശൈഖ് ഹംദാൻ (മുൻനിരയിൽ കറുത്ത വസ്ത്രത്തിൽ)
മുന്നിൽ നയിച്ച് നായകൻ
ദുബൈ: ലക്ഷങ്ങൾ ഒഴുകിയെത്തിയ ദുബൈ റണ്ണിനെ മുന്നിൽ നിന്ന് നയിച്ച് ദുബൈ ഫിറ്റ്നസ് ചലഞ്ചിന്റെ തുടക്കക്കാരനും ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം.
കഴിഞ്ഞ വർഷങ്ങളിലും ശൈഖ് ഹംദാൻ ദുബൈ റണ്ണിൽ പങ്കെടുക്കാനെത്തിയിരുന്നു. പ്രമുഖരോടൊപ്പം റണ്ണിന്റെ മുൻനിരയിൽ ഓടിയ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പകർത്താൻ നിരവധി പേർ ശ്രമിക്കുന്നുണ്ടായിരുന്നു. 10 കി.മീറ്റർ റൂട്ടിലാണ് ശൈഖ് ഹംദാനും സംഘവും പങ്കെടുത്തത്. ദുബൈ റണ്ണിൽ പങ്കെടുത്തവർക്കെല്ലാം നന്ദിയറിയിച്ച് സമൂഹ മാധ്യമമായ ‘എക്സി’ൽ അദ്ദേഹം പിന്നീട് ചിത്രങ്ങൾ പങ്കുവെക്കുകയും ചെയ്തു. ‘ആക്ടിവായിരിക്കുക, ഓട്ടം തുടരുക, ദുബൈ’ എന്നുകൂടി പറഞ്ഞാണ് സന്ദേശം അവസാനിപ്പിച്ചത്.
ദുബൈ റണ്ണിൽ പങ്കെടുക്കുന്നവർ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.