ദുബൈ: ഇതിനകം തന്നെ ലോക റെക്കോർഡു പുസ്തകങ്ങളുടെ താളുകളിൽ നല്ലൊരു ഭാഗം സ്വന്തമാക്കിയ ദുബൈ പുതുവർഷത്തെ വരവേൽക്കുന്നത് മറ്റൊരു മനോഹര റെക്കോർഡുമായിട്ടായിരിക്കും. ഉയരത്തിെൻറ കാര്യത്തിൽ ലോകത്ത് ഒന്നാമതായ ബുർജ് ഖലീഫയുടെ നെറുകയിൽ നിന്നാണ് 2018ലെ ആദ്യ ലോക റെക്കോർഡ് യു.എ.ഇ നേടുക. ലൈറ്റ് അപ്പ് 2018 എന്നു പേരിട്ട പരിപാടി രാഷ്ട്ര പിതാവ് ശൈഖ് സായിദിനുള്ള അഭിവാദ്യവും പുതുവർഷത്തിലേക്കുള്ള വർണാഭമായ കുതിപ്പിെൻറ പ്രതീകവുമായിരിക്കും.
ബുർജ് ഖലീഫ നിർമാതാക്കളായ ഇമ്മാർ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പുതുവർഷ അത്ഭുത പ്രകടനത്തെക്കുറിച്ച് വിവരം പുറത്തുവിട്ടത്.
ദുബൈ പൊലീസ്,ആർ.ടി.എ തുടങ്ങിയ സർക്കാർ ഏജൻസികളുമായി കൈകോർത്ത് ബുർജ് പാർക്ക്, സൗത്ത് റിഡ്ജ്, മുഹമ്മദ് ബിൻ റാശിദ് ബുലേവാഡ് എന്നിവിടങ്ങളിൽ പൊതുജനങ്ങൾക്ക് കാണാനുള്ള സൗകര്യം ഒരുക്കുവരികയാണ്.
ശാരീരിക വ്യതിയാനങ്ങളുള്ള നൂറ് പേർക്ക് പ്രത്യേക ഇരിപ്പിടവും ഇവിടെ സജജമാക്കും. മുൻവർഷങ്ങളേക്കാൾ തിരക്കുണ്ടാകുമെന്നതിനാൽ എത്തിപ്പെടാൻ കഴിയാത്തവർക്ക് www.mydubainewyear.com എന്ന സൈറ്റ് മുഖേനയും വർണ വിസ്മയം ആസ്വദിക്കാനാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.