Posted On
date_range Updated On
date_range ദുബൈ മാരത്തൺ; മെട്രോ രാവിലെ അഞ്ചുമുതൽ സർവിസ് നടത്തും
ദുബൈ: ദുബൈ മാരത്തൺ പ്രമാണിച്ച് മെട്രോ ജനുവരി 12 ഞായറാഴ്ച രാവിലെ എട്ടിന് പകരം അഞ്ചു മണിക്ക് പ്രവർത്തനം ആരംഭിക്കുമെന്ന് റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ) അറിയിച്ചു. മാരത്തണിൽ എത്തുന്നവർക്ക് സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനാണ് മെട്രോ സമയം നീട്ടിയത്.
മാരത്തണിന്റെ 24ാം പതിപ്പിൽ രാവിലെ ആറു മണി മുതൽ 42 കി.മീറ്റർ ചലഞ്ചിനായി ആയിരക്കണക്കിന് ആളുകൾ എത്തിച്ചേരും. ദുബൈ സ്പോർട്സ് കൗൺസിലിന്റെ കീഴിലാണിത് സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.