ദുബൈ കെ.എം.സി.സി ബൗദ്ധിക സ്വത്തവകാശ ശില്‍പ്പശാല സംഘടിപ്പിച്ചു

ദുബൈ: യു.എ.ഇ. വിദ്യാഭ്യാസ മന്ത്രാലയത്തി​​​െൻറ ആഭിമുഖ്യത്തില്‍ യു.എ.ഇയുടെ വിവിധ തലങ്ങളില്‍ നടന്നുവരുന്ന ബൗദ്ധിക സ്വത്തവകാശ ശില്‍പ്പശാല ദുബൈ കെ.എം.സി.സി സംഘടിപ്പിച്ചു. യു.എ.ഇ ദേശീയ അജണ്ട 2021​​​െൻറ ഭാഗമായി വിദ്യഭ്യാസ നവോത്ഥാനത്തില്‍ പരസ്പര പങ്കാളിത്തം ക്രിയാത്മകമായി ഉപയോഗിക്കാന്‍ വിദ്യാഭ്യാസ, സന്നദ്ധ, സര്‍ക്കാര്‍  സ്ഥാപനങ്ങളെ ഒരുമിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഒരുക്കിയ ശില്‍പ്പശാല ദുബൈ കെ.എം.സി.സി പ്രസിഡൻറ്​ പി.കെ.അന്‍വര്‍ നഹ ഉദ്ഘാടനം ചെയ്തു. സമൂഹത്തില്‍ നടക്കുന്ന ഐ.പി.ആര്‍ ലംഘനങ്ങള്‍ തുറന്നുകാട്ടി പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുകയാണ് ക്യാമ്പയി​​​െൻറ ലക്ഷ്യം. സാധാരണ തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍, സന്ദര്‍ശകര്‍ തുടങ്ങി വിവിധ മേഖലയിലുള്ളവരെ ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണ് ബൗദ്ധിക സ്വത്തവകാശ ബോധവത്കരണ യജ്ഞം. 
ദുബൈ കെ.എം.സി.സിയുടെ സാമൂഹ്യ പരിപാടിയുടെ ഭാഗമായി ജെ.എസ്.എസ് സ്കൂളുമായി സഹകരിച്ചുകൊണ്ട് നടത്തിയ ക്യാമ്പയിനില്‍ അമിത് മസിന്‍ ശബീല്‍, പ്രീതിക റിക്കി, അമൃത്, ഗ്വവെന്‍ ഡിക്സന്‍, ലീന എന്നിവര്‍ സംസാരിച്ചു. ദുബൈ കെ.എം.സി.സി ‘മൈ ജോബ്‌’ടീം അംഗങ്ങളായ സിയാദ്, മുഹമ്മദ്‌, ഷിബു കാസിം, അഷ്‌റഫ്‌, അഫ്നാസ് തുടങ്ങിയവര്‍ ശില്‍പ്പശാലക്ക്​ നേതൃത്വം നല്‍കി.   

Tags:    
News Summary - dubai kmcc-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.