ദുബൈ: ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ല നേതൃ ക്യാമ്പ് ‘ഫോർട്ടലേസ’ ജൂൺ 22ന് ദുബൈയിൽ നടക്കും. എഴുത്തുകാരനും മാധ്യമ പ്രവർത്തകനും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി അംഗവുമായ ശരീഫ് സാഗർ ക്യാമ്പ് നയിക്കും.
കോഴിക്കോട് ജില്ലയിൽ നിന്നുള്ള സംസ്ഥാന, ജില്ല നേതാക്കൾ, ജില്ല വനിതാ കെ.എം.സി.സി ഭാരവാഹികൾ, ജില്ല പ്രവർത്തക സമിതി അംഗങ്ങൾ, നിയോജക മണ്ഡലം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും. നേതൃത്വം, ആശയം, സംഘടന, സംഘാടനം എന്നീ സെഷനുകളായാണ് ക്യാമ്പ്. ക്യാമ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ല പ്രസിഡന്റ് കെ.പി. മുഹമ്മദ്, ജനറൽ സെക്രട്ടറി സയ്യിദ് ജലീൽ മഷ്ഹൂർ, ജില്ല ട്രഷററും ക്യാമ്പ് ഡയറക്ടറുമായ ഹംസ കാവിൽ, കോ ഓഡിനേറ്റർമാരായ തെക്കയിൽ മുഹമ്മദ്, വി.കെ.കെ. റിയാസ് എന്നിവർ അറിയിച്ചു. ദുബൈ റാഷിദിയ്യയിലെ പേസ് മോഡേൺ ബ്രിട്ടീഷ് സ്കൂളിൽ രാവിലെ 8.30 മുതൽ വൈകീട്ട് വരെയാണ് ക്യാമ്പ്.
നജീബ് തച്ചംപൊയിൽ, ഇസ്മായിൽ ചെരിപ്പേരി, ടി.എൻ. അഷ്റഫ്, മൊയ്തു അരൂർ, മജീദ് കൂനഞ്ചേരി, മജീദ് കുയ്യോടി, ഹക്കീം മാങ്കാവ്, മൂസ കൊയമ്പ്രം, ഷംസു മാത്തോട്ടം, യു.പി സിദ്ദീഖ്, ഗഫൂർ പാലോളി, ജസീൽ കായണ്ണ, സുഫൈദ് ഇരിങ്ങണ്ണൂർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.