ദുബൈ കെ.എം.സി.സി ഹാളിൽ സംഘടിപ്പിച്ച യു.ഡി.എഫ്​ വിജയാഘോഷ പരിപാടിയിൽ കേക്ക്​ മുറിക്കുന്നു

ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി വിജയാഘോഷം

ദുബൈ: നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ്​ നേടിയ ഉജ്വല വിജയത്തിൽ ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘വിജയാരവം’ എന്ന പേരിൽ ആഘോഷങ്ങൾ സംഘടിപ്പിച്ചു.

ദുബൈ കെ.എം.സി.സി ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ കേക്ക് മുറിക്കുകയും മധുരം വിതരണം ചെയ്യുകയും ചെയ്തു. പ്രാസ്ഥാനിക ഗാനങ്ങളും, പാട്ടുകളും പരിപാടിക്ക് കൊഴുപ്പേകി.

ദുബൈ കെ.എം.സി.സി മുൻ സംസ്ഥാന സെക്രട്ടറി അഡ്വ. സാജിദ് അബൂബക്കർ പരിപാടി ഉദ്​ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡന്‍റ്​ മൊയ്‌ദു അരൂർ അധ്യക്ഷത വഹിച്ചു.

ജില്ലാ ജനറൽ സെക്രട്ടറി ജലീൽ മഷ്ഹൂർ തങ്ങൾ സ്വാഗതം പറഞ്ഞു. ദുബൈ കെ.എം.സി.സി സംസ്ഥാന സെക്രട്ടറി പി.വി നാസർ, ഇൻകാസ് ജില്ലാ പ്രസിഡന്‍റ്​ വിജയ് തോട്ടത്തിൽ കെ.എം.സി.സി ജില്ല ട്രഷറർ ഹംസ കാവിൽ, വൈസ് പ്രെസിഡന്‍റുമാരായ നജീബ്‌ തച്ചംപൊയിൽ, ഇസ്മായിൽ ചെരുപ്പേരി, തെക്കയിൽ മുഹമ്മദ്, മൊയ്‌ദീൻ കോയ ഹാജി എന്നിവർ ആശംസകൾ നേർന്നു. ജില്ല സെക്രട്ടറി വി.കെ.കെ റിയാസ് നന്ദി പ്രകാശിപ്പിച്ചു.

കോഴിക്കോട് ജില്ലയിൽ നിന്നും വിജയിച്ച 12 യു.ഡി.എഫ് സ്ഥാനാർഥികളുടെ നന്ദി പ്രകടനം ഉൾപ്പെടുത്തിയ വീഡിയോ പ്രദർശിപ്പിച്ചത് ശ്രദ്ധേയമായി.

അനസ് പള്ളിക്കണ്ടി, അൻസിയ അനസ്, ഹസീന ആശിഖ് എന്നിവർ ഗാനമാലപിച്ചു. നജീബ് തച്ചംപൊയിൽ, സുഫൈദ് ഇരിങ്ങണ്ണൂർ എന്നിവർ പരിപാടിയുടെ കോർഡിനേറ്റർമാരായി. ഭാരവാഹികളായ മജീദ് കൂനഞ്ചേരി, മജീദ് കുയ്യോടി, ഹകീം മങ്കാവ്, യു.പി സിദ്ദീഖ് യു.പി എന്നിവർ നേതൃത്വം നൽകി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.