ദുബൈ എമിഗ്രേഷ​െൻറ ചലഞ്ച് റേസ് ശ്രദ്ധേയമാകുന്നു

ദുബൈ: റമദാനില്‍  ദുബൈ താമസ-കുടിയേറ്റ വകുപ്പ്  സംഘടിപ്പിച്ച് വരുന്ന ബോധവല്‍ക്കരണ പ്രശ്നോത്തരി  മത്സരം  ചലഞ്ച് റേസ്  ശ്രദ്ധേയമാകുന്നു. നൂര്‍ ദുബൈ റേഡിയോ വഴിയാണ് മത്സരം.  രാജ്യത്തെ ഒരു സര്‍ക്കാര്‍ സ്ഥാപനം റേഡിയോ  വഴി നടത്തുന്ന ആദ്യത്തെ പ്രശ്നോത്തരി മത്സരമാണ് ചലഞ്ച് റേസ്. ലക്ഷകണക്കിന് ദിര്‍ഹമി​​​െൻറ സമ്മാനങ്ങളുള്ള മത്സരം   ഞായര്‍ മുതല്‍ വ്യാഴം വരെ ഉച്ച രണ്ടു മുതല്‍ മൂന്നു വരെയാണ്​ പ്രക്ഷേപണം. യു.എ.ഇയിലെ പ്രമുഖ സ്വദേശി മാധ്യമ പ്രവര്‍ത്തകനും അവതാരകനുമായ അയൂബ് യുസഫാണ് പരിപാടി നിയന്ത്രിക്കുന്നത്.അറബി  ഭാഷ നന്നായി  കൈകാര്യം ചെയ്യാന്‍ കഴിയുന്ന ആര്‍ക്കും  പരിപാടിയില്‍ പങ്കെടുക്കാം.

ഇത് ഏഴാം വര്‍ഷമാണ്‌ പൊതു ജനങ്ങള്‍ക്ക് വേണ്ടി റമദാനലല്‍ ഇത്തരത്തിലുള്ള പരിപാടി വകുപ്പ്  സംഘടിപ്പിക്കുന്നത്. കലാ സാംസ്കാരിക സാമൂഹ്യ -ശാസ്ത്ര മേഖലകളിലെ അറിവുകളും ഇസ്​ലാമിക ചിന്തകളുമാണ് ചലഞ്ച് റേസ് കൈകാര്യം ചെയ്യുന്നത്.മത്സരത്തിലുടനീളം വകുപ്പിന്‍റെ പുതിയ സേവന പ്രവര്‍ത്തനങ്ങളുടെ സന്ദേശവും പൊതു ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്.ദേശീയ മൂല്യങ്ങളും സാംസ്കാരികവും സാമൂഹികവുമായ അവബോധം പെതുജനങ്ങളില്‍ സ്യഷ്ടിക്കുക എന്നതാണ് ഇത്തരത്തിലുള്ള  പരിപാടി കൊണ്ട് വകുപ്പ് ലക്ഷ്യമാക്കുന്നതെന്ന് ദുബൈ എമിഗ്രേഷന്‍ തലവന്‍ മേജര്‍ ജനറല്‍ മുഹമ്മദ്‌ അഹമ്മദ് റാശിദ് അല്‍ മറി പറഞ്ഞു. ആഴ്ചയില്‍ 5000ത്തിലധികം എസ്.എം.സ് സന്ദേശങ്ങളാണ്‌ മത്സരത്തി​​​െൻറ ഭാഗമായി റേഡിയോയില്‍ ലഭിക്കുന്നത്​. വകുപ്പി​​​െൻറ വിവിധ സോഷ്യല്‍ മാധ്യമങ്ങളിലുടെ ദിനംപ്രതി 4000 അതികം സന്ദേശങ്ങളാണ്‌ ഇതുമായി ബന്ധപ്പെട്ട് കൈകാര്യം ചെയ്യുന്നത്. ദിവസവും ഫ്ലൈ ദുബൈ നല്‍കുന്ന ടിക്കറ്റുകള്‍ മത്സര വിജയികള്‍ക്ക് ലഭിക്കുന്നുണ്ട്.  കാറാണ് ആഴ്​ചയിലെ സമ്മാനം. ഇതിനകം മൂന്നു കാറുകള്‍ വിജയികള്‍ക്ക് കൈമാറി.ദുബൈയില്‍ പള്ളി ഇമാമായി ജോലി ചെയ്യുന്ന പാകിസ്​താന്‍ സ്വദേശി മുഹമ്മദ് ഉസ്മാന്‍, ജോര്‍ദ്ദാന്‍ സ്വദേശികളായ  മുഹമ്മദ്‌ താരിഖ്, ഉമ്മര്‍ എന്നിവര്‍ക്കാണ് സമ്മാനം ലഭിച്ചത്. മാത്രവുമല്ല എല്ലാ ശരി ഉത്തരത്തിനും 1000ദിര്‍ഹമാണ് സമ്മാനം. മത്സരം ഈദ് ഒന്നിന് സമാപിക്കും.

News Summary - dubai emigration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.