Posted On
date_range Updated On
date_range ദുബൈ സൈക്ലിങ് ചലഞ്ച്: റോഡുകളിൽ ഇന്ന് ഭാഗിക നിയന്ത്രണം
ദുബൈ: സ്പിന്നേയ്സ് ദുബൈ 92 സൈക്കിൾ ചലഞ്ചിെൻറ ഭാഗമായി നഗരത്തിൽ വെള്ളിയാഴ്ച വിവിധ റോഡുകളിൽ നിയന്ത്രണമേർപ്പെടുത്തും. ഹെസ്സ സ്ട്രീറ്റ്, അൽ ഖെയ്ൽ സ്ട്രീറ്റ്, എക്സ്പോ റോഡ് ഉൾപ്പെടെയുള്ള റോഡുകളിൽ രാവിലെ ആറ് മുതൽ 10.45 വരെയാണ് നിശ്ചിത സമയത്തേക്ക് നിയന്ത്രണമേർപ്പെടുത്തുന്നത്. ദുബൈ മോട്ടോർ സിറ്റിയിലെ ദുബൈ ഓട്ടോഡ്രോമിൽനിന്ന് തുടങ്ങി അവിടെതന്നെ അവസാനിക്കുന്ന തരത്തിൽ 100 കി.മീ. ദൂരത്തിലാണ് സൈക്ലിങ് നടക്കുന്നത്. സൈക്ലിങ് നടത്തുന്നവരുടെയും ദുബൈ നിവാസികളുടെയും സുരക്ഷ കണക്കിലെടുത്താണ് റോഡുകളിൽ വാഹന നിയന്ത്രണമേർപ്പെടുത്തുന്നതെന്ന് ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.