ദുബൈ: ദുബൈ അറേനക്ക് കൊക്കേകാള അറേന എന്ന് ഒൗദ്യോഗികമായി നാമകരണം ചെയ്തു. മെറാസ ് നിർമാണ കമ്പനിയും കൊക്കകോള കമ്പനിയും തമ്മിൽ ഇതു സംബന്ധിച്ച് പത്ത് വർഷത്തെ കരാ റിൽ ഒപ്പുവെച്ചു. ദുബൈയിലെ ഏറ്റവും വലിയ ഇൻഡോറായ അറേനയിലെ മറ്റു നിർമിതികൾക്ക് പേര് നൽകാനുള്ള അവകാശവും അമേരിക്കൻ കമ്പനിയായ കൊക്കകോളക്കാണ്. 2019 ജൂണിലാണ് അറേന തുറന്നത്.ലോകപ്രശസ്തമായ കൊക്കകോള കമ്പനി ദീർഘകാലത്തേക്ക് അറേനയുടെ നാമകരണ അവകാശം ഏറ്റെടുത്തതിൽ ഏറെ അഭിമാനമുണ്ടെന്ന് മെറാസ് ഗ്രൂപ്പ് ചെയർമാൻ അബ്ദുല്ല അൽ ഹബ്ബായി പറഞ്ഞു.
ദുബൈയുടെ നഗരദൃശ്യങ്ങളിൽ ഗുണപരമായ മാറ്റം വരുത്തുന്നതിലുള്ള മെറാസിെൻറ തുടർ പ്രയത്നങ്ങൾ വ്യക്തമാക്കുന്നതാണ് കൊക്കകോള കമ്പനിയുമായുള്ള കരാറെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൻ പ്രതീക്ഷ നൽകുന്ന വിനോദകേന്ദ്രമായ ദുബൈ അറേനയുടെ ഭാഗമാകുന്നതിൽ അഭിമാനമുണ്ടെന്ന് കൊക്കകോള മിന ഡെപ്യൂട്ടി പ്രസിഡൻറും മിഡിലീസ്റ്റ് ജനറൽ മാനേജറുമായ മ്യുററ്റ് ഒസ്ഗലും പറഞ്ഞു.
17000 സീറ്റുള്ള ദുബൈ അറേന മിഡിലീസിറ്റിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ സംവിധാനമാണ്. വ്യത്യസ്തമായ ലൈവ് പരിപാടികളും കായിക മത്സരങ്ങളും നടത്താൻ ഏറെ സൗകര്യമുള്ളതാണ് ഇത്. കഴിഞ്ഞ ദിവസം യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അറേന സന്ദർശിക്കുകയും നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.