ദുബൈയില്‍ നടന്ന ലി-നിങ് ഡോക്ടേഴ്സ് കപ്പ് ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റ് വിജയികള്‍
ഡോക്ടേഴ്സ് കപ്പ് നേടി ദുബൈയും അബൂദബിയും
ദുബൈ: ഇത്തിസാലാത്ത് അക്കാദമിയില്‍ നടന്ന പ്രഥമ ലി-നിങ് ഡോക്ടേഴ്സ് കപ്പ് ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റില്‍ പുരുഷ വിഭാഗത്തില്‍ അബൂദബിയും വനിത വിഭാഗത്തില്‍ ദുബൈയും ചാമ്പ്യന്മാര്‍. ദുബൈ സ്പോര്‍ട്സ് കൗണ്‍സിലിന്‍റെയും ബി.ഡബ്ല്യൂ.എഫിന്‍റെയും സഹകരണത്തോടെ ഗള്‍ഫ് ബാഡ്മിന്‍റണ്‍ അക്കാദമിയുടെ (ജി.ബി.എ) നേതൃത്വത്തിലാണ് വിവിധ എമിറേറ്റുകളില്‍നിന്നുള്ള ടീമുകള്‍ മാറ്റുരച്ച ഏകദിന ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റ് നടന്നത്.
ഡോ. രാജഗോപാല്‍ ഭട്ട് - യേശുരാജന്‍ (അബൂദബി), ഡോ. മരിയ -സില്‍ഡറ്റേ (ദുബൈ) കൂട്ടുകെട്ടുകളാണ് വാശിയേറിയ പ്രാഥമിക റൗണ്ട് മത്സരത്തിനുശേഷം കലാശക്കളിയില്‍ കിരീടം ചൂടിയത്. എട്ടു രാജ്യങ്ങളിലുള്ള 100ഓളം ഡോക്ടര്‍മാരാണ് മത്സരത്തില്‍ പങ്കാളികളായത്. വിജയികള്‍ക്ക് ലി-നിങ് ഡയറക്ടര്‍ ജെയിന്‍ മാത്യു, ഡിജിറ്റല്‍ ഡയറക്ടര്‍ ഫാരിസ്, ഉര്‍ബ ഹെല്‍ത്ത് ഡയറക്ടര്‍ നൗഷാദ് ദാവൂദ് എന്നിവര്‍ ട്രോഫികളും കാഷ് പ്രൈസും സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.