ദുബൈ: എമിറേറ്റിൽ ട്രക്കിന് തീപിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. ഓടിക്കൊണ്ടിരിക്കെ തീപിടിച്ചതിനെ തുടർന്ന് മറ്റൊരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ദുബൈ പൊലീസ് അറിയിച്ചു.
അപകടത്തിന്റെ ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടു. ചരക്കുമായി പോകുകയായിരുന്ന കൂറ്റൻ ട്രക്കിനു തീപിടിക്കുന്നതും തുടർന്ന് മറ്റൊരു ട്രക്കിനെ ഇടിക്കുന്നതും വിഡിയോയും കാണാം. സ്വയം രക്ഷക്കും ചുറ്റുമുള്ളവരുടെ രക്ഷക്കുമായി വാഹനങ്ങൾ യഥാസമയം അറ്റകുറ്റപ്പണികൾ നടത്തണമെന്ന് ദുബൈ പൊലീസ് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.