സദ്ഭാവന ഗ്ലോബൽ കൾചറൽ ഫോറം സംഘടിപ്പിച്ച
ലഹരിവിരുദ്ധ കാമ്പയിൻ
Posted On
date_range Updated On
date_range ലഹരിക്കെതിരെ 'ഡ്രൈവ് എവെ ഡ്രഗ്സ്'
ദുബൈ: മയക്കുമരുന്നിനെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ സംസ്ഥാനസർക്കാർ തയാറാകണമെന്ന് പ്രവാസിരക്ഷിതാക്കളുടെ നേതൃത്വത്തിൽ നടന്ന 'ഡ്രൈവ് എവെ ഡ്രഗ്സ്' കാമ്പയിൻ. സദ്ഭാവന ഗ്ലോബൽ കൾചറൽ ഫോറം സംഘടിപ്പിച്ച ലഹരിവിരുദ്ധ കാമ്പയിനിൽ സാമൂഹികപ്രവർത്തകൻ അഡ്വ. മുഹമ്മദ് സാജിദ് മുഖ്യപ്രഭാഷണം നടത്തി. അംഗങ്ങൾ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി.
സദ്ഭാവന ചെയർമാൻ അജിത് കുമാർ അധ്യക്ഷത വഹിച്ചു. സുനിൽ നമ്പ്യാർ, മൊയ്തു കുറ്റ്യാടി, പവിത്രൻ ബാലൻ, ബിജു ഖാദർ, റഫീഖ് മട്ടന്നൂർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.