ചേ​ത​ന റാ​സ​ല്‍ഖൈ​മ ബാ​ല​വേ​ദി സം​ഘ​ടി​പ്പി​ച്ച ചി​ത്ര​ര​ച​ന ക്ലാ​സി​ന് കാ​ര​ക്ക മ​ണ്ഡ​പം വി​ജ​യ​കു​മാ​ര്‍ നേ​തൃ​ത്വം ന​ല്‍കു​ന്നു

ചി​ത്ര​ര​ച​ന പ​ഠ​ന​ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു

റാ​സ​ല്‍ഖൈ​മ: ചേ​ത​ന റാ​സ​ല്‍ഖൈ​മ ബാ​ല​വേ​ദി കു​ട്ടി​ക​ള്‍ക്കാ​യി ചി​ത്ര​ര​ച​ന പ​രി​ശീ​ല​ന ക്ലാ​സും ചി​ത്ര പ്ര​ദ​ര്‍ശ​ന​വും സം​ഘ​ടി​പ്പി​ച്ചു. ഗ്ര​ന്ഥ​ക​ര്‍ത്താ​വ് കാ​ര​ക്ക മ​ണ്ഡ​പം വി​ജ​യ​കു​മാ​ര്‍ ക്ലാ​സെ​ടു​ത്തു. 75ഓ​ളം കു​ട്ടി​ക​ള്‍ പ​ങ്കെ​ടു​ത്തു. വി​ജ​യ​കു​മാ​ര്‍ വ​ര​ച്ച ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ര്‍ശ​ന​വും ന​ട​ത്തി. ചേ​ത​ന ര​ക്ഷാ​ധി​കാ​രി മോ​ഹ​ന​ന്‍ പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് സ​ബീ​ന റ​സ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ച​ട​ങ്ങി​ല്‍ വി​ജ​യ​കു​മാ​റി​ന് പ്ര​ശ​സ്തി​ഫ​ല​കം ന​ല്‍കി ആ​ദ​രി​ച്ചു. വ​നി​ത ക​ണ്‍വീ​ന​ര്‍ ലെ​സി സു​ജി​ത്ത്, ബി​ജു കൊ​ട്ടി​ല, അ​ഖി​ല സ​ന്തോ​ഷ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി. സെ​ക്ര​ട്ട​റി ഷാ​ജി കാ​യ​ക്കൊ​ടി സം​സാ​രി​ച്ചു. ബാ​ല​വേ​ദി ക​ണ്‍വീ​ന​ര്‍ ആ​ഷ്യ റേ​ച്ച​ല്‍ സ്വാ​ഗ​ത​വും ജോ​യ​ന്‍റ് ക​ണ്‍വീ​ന​ര്‍ റ​ഷ ഫാ​ത്തി​മ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.