ഡോ. ഷറഫുദീൻ കടമ്പോട്ടിനെ ശാന്തി സദനം ദുബൈ ചാപ്റ്റർ ഭാരവാഹികൾ സ്വീകരിക്കുന്നു

ഡോ. ഷറഫുദീൻ കടമ്പോട്ടിന് സ്വീകരണം നൽകി

ദുബൈ: ഹ്രസ്വ സന്ദർശനാർഥം ദുബൈയിൽ എത്തിയ പ്രമുഖ സൈക്കോളജിസ്റ്റും ശാന്തിസദനം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റീഹാബിലിറ്റേഷൻ ആൻഡ് അഡ്‌വാൻസ്ഡ് സ്റ്റഡീസ് (സിറാസ്) ഡയറക്ടറുമായ ഡോ. ഷറഫുദീൻ കടമ്പോട്ടിനും സെക്രട്ടറി ഹമീദിനും ശാന്തി സദനം ദുബൈ ചാപ്റ്റർ ഭാരവാഹികളായ അസീസ് സുൽത്താൻ, നിഷാദ് മൊയ്‌തു, സാജിദ് പുറത്തോട്ട്, ഷംസീർ വി.കെ, മൊയ്തീൻ പട്ടായി എന്നിവർ ചേർന്ന് സ്വീകരണം നൽകി.

ബുദ്ധിപരവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ സമഗ്ര വികസനത്തിനും അനാഥരായ ഭിന്നശേഷിക്കാരുടെ മാതൃകാപരമായ സംരക്ഷണത്തിനും പുനരധിവാസത്തിനും ഭിന്നശേഷി മേഖലയിലെ ഗവേഷണത്തിനും വിദ്യാസദനം എജുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിനു കീഴിൽ കോഴിക്കോട് ജില്ലയിലെ മേപ്പയ്യൂരിൽ ആരംഭിക്കുന്ന സ്ഥാപനത്തിന്റെ പ്രചാരണാർഥമാണ് ഇവർ ദുബൈയിൽ എത്തിയത്. ഭിന്നശേഷി മേഖലയിലെ ഏഷ്യയിലെ തന്നെ ഒന്നാം നിര സ്ഥാപനമാണ് സിറാസ് മേപ്പയ്യൂരിൽ വിഭാവനം ചെയ്യുന്നത്. ബന്ധപ്പെടേണ്ട നമ്പർ: +971 55 177 9885, +91 9072223191.

Tags:    
News Summary - dr. sharafudeen welcomed by santhi sadnanam dubai chapter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.