ദുബൈ: വൈദ്യുതി വിതരണരംഗത്തെ മികച്ച സ്ഥാപനങ്ങളുടെ പട്ടികയിൽ ദുബൈ ഇലക്ട്രിസിറ്റി ആൻറ് വാട്ടർ അതോറിറ്റി (ദീവ) ഒന്നാം സ്ഥാനത്ത്.
ലോകബാങ്കിെൻറ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് 190 രാജ്യങ്ങളെ പിന്തള്ളി ദീവ ഒന്നാമതെത്തിയത്. ദേവ നടപ്പാക്കുന്ന അൽ നാമുസ് പദ്ധതിയാണ് ഏറെ പ്രശംസ പിടിച്ചുപറ്റിയിരിക്കുന്നത്. 150 കിലോവാട്ട് വരെ ശേഷിയുള്ള കണക്ഷനുകൾ 10 ദിവസം കൊണ്ട് നൽകുന്ന പദ്ധതിയാണിത്.അപേക്ഷ സ്വീകരിക്കുന്നത് മുതൽ കണക്ഷൻ നൽകുന്നത് വരെയുള്ള നടപടികൾ എട്ട് ദിവസം കൊണ്ടും സാേങ്കതിക പരിശോധനയും മറ്റും രണ്ട് ദിവസം കൊണ്ടും പൂർത്തിയാക്കും. അമേരിക്കയിലും യൂറോപ്പിലുമുള്ള സമാന സ്ഥാപനങ്ങളേക്കാൾ കൂടുതൽ വിശ്വാസ്യതയുള്ളത് ദീവക്കാണ്. വൈദ്യുതിയുടെ പ്രസരണ നഷ്ടം 3.3 ശതമാനമായി കുറക്കാൻ ദീവക്ക് കഴിഞ്ഞിട്ടുണ്ട്. യൂറോപ്പിലും അമേരിക്കയിലും ഇത് യഥാക്രമം ആറ്,ഏഴ് ശതമാനമാണ്.ജലവിതരണത്തിലുള്ള നഷ്ടം വടക്കേ അമേരിക്കയിൽ പോലും 15 ശതമാനമായിരിക്കെ ദീവക്ക് എട്ട് ശതമാനമാക്കാനായി. ലോകത്ത് തന്നെ ഏറ്റവും മികച്ച പ്രകടനമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.