അബൂദബി: തവനൂർ മണ്ഡലം കൂട്ടായിയിലെ പരേതനായ പി.സി. ബാവയുടെ മകൻ ചെറിയച്ചം വീട്ടിൽ മാളികയിൽ മുഹമ്മദലി (50) മുസഫ ശാബിയ പത്തിലെ താമസസ്ഥലത്ത് ഹൃദയാഘാതംമൂലം മരിച്ചു. ഒന്നര മാസം മുമ്പ് നാട്ടിൽനിന്ന് സന്ദർശക വിസയിലെത്തിയതാണ്. പതിവ് സമയത്തിനുശേഷവും എഴുന്നേൽക്കാതിരുന്നതിനെ തുടർന്ന് കൂടെയുള്ളവർ വിളിച്ചപ്പോഴാണ് മരണവിവരം അറിയുന്നത്. ചെറുകിട ബിസിനസുകാരനാണ്.
ഭാര്യ: നസീമ. മക്കൾ: ജൂന അഫ്നാൻ (പ്ലസ് വൺ), ലന (ഒമ്പതാം ക്ലാസ്), ബിലാൽ (നാലാം ക്ലാസ്). തവനൂർ മണ്ഡലം കെ.എം.സി.സി മുൻ സീനിയർ വൈസ് പ്രസിഡൻറ് പി.സി. അബ്ദുറഹ്മാൻ സഹോദരനാണ്. കാർഗോ വിമാനത്തിൽ വ്യാഴാഴ്ച മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് കെ.എം.സി.സി പ്രവർത്തകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.