അബൂദബി: കഴിഞ്ഞ ആറ് മാസത്തിനിടെ സൈബര്‍ കുറ്റകൃത്യവുമായി ബന്ധപ്പെട്ട 20 കേസുകളിലെ വിവരങ്ങള്‍ യു.എ.ഇ ഇന്ത്യക്ക് കൈമാറിയതായി ഇന്ത്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മലയാളികള്‍ ഉള്‍പ്പടെയുള്ള നിരവധി ഇന്ത്യക്കാരുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ വര്‍ഷം യു.എ.ഇ സുരക്ഷാ ഏജന്‍സികള്‍ പരിശോധിച്ചെന്നും അവരെ കയറ്റിയയച്ചെന്നും എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്ത്യയുമായി ബന്ധപ്പെട്ട നിരവധി ഐ.എസ് സന്ദേശങ്ങള്‍ സൃഷ്ടിക്കുന്നത് ഗള്‍ഫ് രാഷ്ട്രങ്ങളിലാണെന്നും രഹസ്യാന്വേഷണ എന്‍.ഐ.എ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള സൈബര്‍ സുരക്ഷാ കരാര്‍ വിദേശത്ത് നടക്കുന്ന ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങളില്‍ നടപടിയെടുക്കാന്‍ ഇന്ത്യന്‍ രഹസ്യാനേഷണ-സുരക്ഷാ ഉദ്യോഗസ്ഥരെ ഏറെ സഹായിക്കുന്നുണ്ട്.
മുമ്പ് ദേശവിരുദ്ധ സന്ദേശങ്ങള്‍ വിദേശത്തിരുന്ന് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നവരെ കണ്ടത്തെുന്നത് പ്രയാസകരമായിരുന്നു. 2016 ഫെബ്രുവരിയില്‍ ഇന്ത്യയുടെയും യു.എ.ഇയുടെയും ആഭ്യന്തര മന്ത്രാലയങ്ങള്‍ എല്ലാ തരം സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കുമെതിരായ ധാരണാപത്രത്തില്‍ ഒപ്പുവെച്ചതോടെയാണ് ഇതിന് മാറ്റം വന്നത്. വിവരങ്ങളുടെ കൈമാറ്റം, പരസ്പര അപേക്ഷയില്‍ സഹായവും പിന്തുണയും, സൈബര്‍ ആക്രമണത്തിനെതിരെയും സൈബര്‍ കുറ്റകൃത്യ അന്വേഷണത്തിനും സാങ്കേതിക സഹായം തുടങ്ങിയ കാര്യങ്ങള്‍ ധാരണയില്‍ ഉള്‍പ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.