ദുബൈ: നൂറോളം രാജ്യങ്ങളിലെ ആയിരക്കണക്കിന് സ്ഥാപനങ്ങളുടെ കമ്പ്യൂട്ടർ പ്രവർത്തനം തകരാറിലാക്കിയ സൈബർ ആക്രമണത്തെ തുടർന്ന് കനത്ത ജാഗ്രത പാലിക്കണമെന്ന് കമ്പ്യൂട്ടർ ഉപയോക്താക്കൾക്കും കമ്പനികൾക്കും ടെലികമ്യൂനികേഷൻ റെഗുലേറ്ററി അേതാറിറ്റി (ട്രാ)യുടെ മുന്നറിയിപ്പ്. കമ്പ്യൂട്ടറിൽ നുഴഞ്ഞു കയറി ഫയലുകൾ രഹസ്യകോഡിട്ടു പൂട്ടി അവ തുറന്നു നൽകാൻ വൻ തുക ആവശ്യെപ്പടുകയാണ് സൈബർ അക്രമകാരികളുടെ രീതി.
നിലവിൽ രാജ്യത്തെ ഏതെങ്കിലും കംമ്പ്യൂട്ടർ ശൃംഖലയെ ഇൗ തകരാർ ബാധിച്ചിട്ടില്ല.എന്നാൽ സൂക്ഷ്മത തുടർന്നേ തീരൂ. അജ്ഞാത വിലാസങ്ങളിൽ നിന്നുളള ഇമെയിലുകൾ തുറക്കരുതെന്ന് ട്രാ ഒാർമിപ്പിക്കുന്നു. ഒട്ടുമിക്ക സർക്കാർ ഒഫീസ് സംവിധാനങ്ങളും സ്മാർട്ട് രീതിയിലേക്ക് മാറിയ യു.എ.ഇയിലെ ഇഗവർമെൻറ് സേവനങ്ങളെല്ലാം സുരക്ഷിതമാണെന്നും ൈവറസ് ബാധിച്ചതായ സൂചനകൾ ലഭിച്ചിട്ടില്ലെന്നും കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് സംഘം വ്യക്തമാക്കി. സ്മാർട്ട്ഫോണുകളിലും കമ്പ്യൂട്ടറുകളിലും ബാധിക്കുന്ന ൈവറസുകളെ പ്രതിരോധിക്കാനും നേരിടാനും സദാ നിരീക്ഷണവും ജാഗ്രതയും തുടരണം.
രേഖകളുടെ ബാക്ക്അപ്പുകൾ സൂക്ഷിക്കുക, സംശയകരമായ സൈറ്റുകൾ തുറക്കാതിരിക്കുക, അജ്ഞാത വിലാസങ്ങളിൽ നിന്നുള്ള മെയിലുകളും ഫയലുകളും തുറക്കാതിരിക്കുക, ആൻറി ൈവറസ് സോഫ്റ്റ്വെയറുകൾ കൃത്യമായി പുതുക്കുക എന്നീ കാര്യങ്ങളും ഉറപ്പുവരുത്തണം. ൈവറസുകൾ ബാധിച്ചാൽ ൈസബർ അക്രമകാരികളുെട ആവശ്യത്തിനും ഭീഷണിക്കും വഴങ്ങരുതെന്ന് ട്രാ ഒാർമിപ്പിക്കുന്നു. ഭീഷണിക്ക് വഴങ്ങി പണം നൽകാൻ തയ്യാറായാൽ അവർ പിന്നീട് ബ്ലാക്മെയിലിംഗ് തുടരുകയും കൂടുതൽ പണം ആവശ്യപ്പെടുകയും െചയ്യും. സ്ഥാപനത്തിലെ കമ്പ്യൂട്ടർ ശൃംഖലയിൽ ൈവറസ് ബാധിച്ചാൽ െഎ.ടി വിഭാഗത്തിലും പഴ്സനൽ കമ്പ്യൂട്ടറിലാണ് ആക്രമണമെങ്കിൽ അംഗീകൃത ഡീലറെയും സമീപിച്ച് പ്രശ്ന പരിഹാരത്തിന് ശ്രമിക്കണമെന്നും ട്രാ അധികൃതർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.