അബൂദബി: സർ ബനിയാസ് വിമാനത്താവളത്തിൽ പുതിയ കസ്റ്റംസ് സെന്റർ തുറന്നു. അബൂദബി കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷന്റെ കസ്റ്റമർ സർവിസ് ഓഫിസിന്റെ മേൽനോട്ടത്തിലായിരിക്കും പുതിയ കസ്റ്റംസ് സെന്റർ പ്രവർത്തിക്കുക.
ഉപഭോക്താക്കൾക്ക് 24 മണിക്കൂറും സേവനം ലഭ്യമാക്കുന്ന രീതിയിലായിരിക്കും സെന്ററിന്റെ പ്രവർത്തനമെന്ന് അധികൃതർ അറിയിച്ചു. എമിറേറ്റിലെ ഭൂമിശാസ്ത്രപരമായ അധികാര പരിധിയിലുള്ള കസ്റ്റംസ് സെന്ററുകൾക്കായുള്ള കൃത്യമായ മാർഗ നിർദേശങ്ങളും അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.