ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാൻ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി സംസാരിക്കുന്നു
Posted On
date_range Updated On
date_range ചൈനയിൽ അബൂദബി കിരീടാവകാശി-ഖത്തർ അമീർ കൂടിക്കാഴ്ച
ദുബൈ: അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാൻ, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി കൂടിക്കാഴ്ച നടത്തി.
ബെയ്ജിങ് വിന്റർ ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഇരുവരും ചൈനയിൽ വെച്ചാണ് കണ്ടുമുട്ടിയത്. 2017ന് ശേഷം ആദ്യമായാണ് ഇരു നേതാക്കളും നേരിൽ കണ്ടുമുട്ടുന്നത്. വെള്ളിയാഴ്ചയാണ് ശൈഖ് മുഹമ്മദ് ബെയ്ജിങ്ങിലെത്തിയത്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് നേതാക്കൾ ബെയ്ജിങ്ങിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.