???? ??????? ??????

11കാരനെ പീഡിപ്പിച്ച്​ കൊന്ന കേസ്​: പ്രതിക്ക്​ വധശിക്ഷ

അബൂദബി: പാക്​ ബാലൻ അസാൻ മാജിദ്​ ജാൻജുവയെ (11) പ്രകൃതിവിരുദ്ധ പീഡനത്തിന്​ ഇരയാക്കിയ ശേഷം കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക്​ വധശിക്ഷ. അസാൻ മാജിദി​​െൻറ രണ്ടാനമ്മയുടെ സഹോദരനായ പാകിസ്​താൻകാരനെയാണ്​ അബൂദബി ക്രിമിനൽ കോടതി വധശിക്ഷക്ക്​ വിധിച്ചത്​. വധശിക്ഷ നടപ്പാക്കുന്നിടത്ത്​ ഹാജരാകാന്‍  കുട്ടിയുടെ രക്തബന്ധുക്കള്‍ക്ക് കോടതി അനുവാദം നല്‍കി. കുട്ടിയുടെ ബന്ധുക്കള്‍ക്ക് പ്രതി രണ്ട്​ ലക്ഷം ദിർഹം നഷ്​ടപരിഹാരം നല്‍കണമെന്നും കുറ്റകൃത്യത്തിന് ഉപയോഗിച്ച സാധനങ്ങള്‍ കണ്ടുകെട്ടണമെന്നും ഉത്തരവിലുണ്ട്​.

ക്രിമിനൽ കോടതി വിധിക്കെതിരെ 14 ദിവസത്തിനകം പ്രതിക്ക്​ അപ്പീൽ നൽകാം. യു.എ.ഇ നിയമ പ്രകാരം ഏത്​ വധശിക്ഷ വിധിയും അപ്പീൽ കോടതിയും പരമോന്നത കോടതിയും ശരിവെച്ച ശേഷമേ നടപ്പാക്കാനാവൂ.2017 ജൂൺ ആദ്യത്തിലാണ്​ അസാൻ മാജിദിനെ കുടുംബം താമസിക്കുന്ന കെട്ടിടത്തിന്​ മുകളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്​. മൃതദേഹം കണ്ടെത്തുന്ന സമയത്ത്​ കുട്ടിയുടെ മാതാപിതാക്കൾ അവ​​െന തെരഞ്ഞ്​ സ്​കൂളിലായിരുന്നു.
സ്​ത്രീവേഷം ധരിച്ചെത്തിയാണ്​ പ്രതി കുട്ടിയെ കെട്ടിടത്തി​​െൻറ മുകൾനിലയിലേക്ക്​ കൂട്ടിക്കൊണ്ടുപോയ​ത്​. 

കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന്​ ഇരയാക്കിയ ശേഷം വസ്​ത്രത്തിൽ ഒളിപ്പിച്ച്​ കൊണ്ടുവന്നിരുന്ന കയർ ഉപയോഗിച്ച്​ കഴുത്ത്​ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ്​ അന്വേഷണ ഉദ്യോഗസ്​ഥർ വ്യക്​തമാക്കുന്നത്​. കൊലപാതകത്തിന്​ ശേഷം കയർ സംഭവസ്​ഥലത്തുതന്നെ ഉപേക്ഷിച്ച്​ പ്രതി കടന്നുകളഞ്ഞു.കുട്ടിയുടെ മൃതദേഹം കണ്ടെത്തി ഏതാനും ദിവസത്തിനകം 33കാരനായ പ്രതിയെ അബൂദബി പൊലീസ്​ പിടികൂടി. കുട്ടിയുടെ ഖബറടക്കത്തിൽ പ​െങ്കടുക്കാനും കുടുംബത്തെ ആശ്വസിപ്പിക്കാനും പ്രതി മുമ്പന്തിയിലുണ്ടായിരുന്നു.

കൊല്ലപ്പെടുന്നതിന്​ രണ്ട്​ വർഷം മുമ്പാണ്​ അസാൻ മാജിദ്​ അബൂദബിയിലെത്തിയത്​. അതുവ​െര മാതാവ്​ താത്യാന ക്രൂസിനക്കൊപ്പം മോസ്​കോയിലായിരുന്നു താമസം. അസാൻ വന്നതിന്​ ത​​െൻറ ജീവിതം കൂടുതൽ സന്തോഷകരമായെന്നും തനിക്ക്​ യുവത്വം അനുഭവപ്പെട്ടുവെന്നും കുട്ടിയുടെ പിതാവ്​ ഡോ. മാജിദ്​ ജാൻജുവ പറഞ്ഞു. എന്നെ വിട്ടുനിൽക്കു​േമ്പാൾ അവൻ അനുഭവിച്ച പ്രയാസങ്ങളെ കരുതി അവന്​ കൂടുതൽ കരുതൽ നൽകിയിരുന്നു. അവൻ വളരെ സജീവമായ കുട്ടിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

അസാൻ മാജിദി​​െൻറ ഫോ​േട്ടായുമായി മാതാവ്​ താത്യാന ക്രൂസിന. പിതാവ്​ ഡോ. മാജിദ്​ സമീപം
 

വധശിക്ഷ നടപ്പാക്കുന്നിടത്ത്​ താനുണ്ടാകും –പിതാവ്​
അബൂദബി: മക​നെ കൊലപ്പെടുത്തിയയാളുടെ വധശിക്ഷ നടപ്പാക്കുന്ന സ്​ഥലത്ത്​ ഹാജരാകുമെന്ന്​ അസാൻ മാജിദി​​െൻറ പിതാവ്​ ഡോ. മാജിദ്​ ജാൻജുവ. കോടതി ഉത്തരവിൽ സംതൃപ്​തിയുണ്ടെന്നും ശിക്ഷ നടപ്പാക്കുന്നതി​നായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘കോടതി തീരുമാനം അൽപം ആശ്വാസം നൽകുന്നു. എന്നാൽ, കൊലയാളി ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്​. അയാൾ ജീവിച്ചിരിക്കുന്നിടത്തോളം അത്​ തങ്ങൾക്ക്​ പ്രയാസകരമായിരിക്കും. തുടർ നടപടികൾക്ക്​ എത്ര കാലമെടുക്കുമെന്ന്​ തനിക്കറിയില്ല. എന്നാൽ, കൊലയാളിക്ക്​ വധശിക്ഷ നൽകുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ്​.’ ^ ഡോ. മാജിദ്​ കൂട്ടിച്ചേർത്തു.
തങ്ങളുടെ മകൻ ധൈര്യശാലിയായിരുന്നുവെന്നും ആരെങ്കിലും എന്തെങ്കിലും തെറ്റായി ചെയ്യാൻ ശ്രമിച്ചാൽ അവൻ ശക്​തമായി എതിർക്കുമായിരുന്നുവെന്നും അസാൻ മാജിദി​​െൻറ മാതാവും റഷ്യക്കാരിയുമായ താത്യാന ക്രൂസിന പറഞ്ഞു.  പ്രതിയുടെ വധശിക്ഷയാണ്​ ആവശ്യമെന്നും ദിയാധനം സ്വീകരിക്കില്ലെന്നും മാതാപിതാക്കൾ വ്യക്​തമാക്കി.

അവസാനം വരെ കുറ്റം നിഷേധിച്ച്​ പ്രതി
അബൂദബി: അസാൻ മാജിദ്​ വധക്കേസിൽ വധശിക്ഷക്ക്​ വിധിക്കപ്പെട്ട പ്രതി വിചാരണയു​െട എല്ലാ ഘട്ടങ്ങളിലും കുറ്റം നിഷേധിച്ചു. സംഭവസമയത്ത്​ താൻ മുസഫയിലെ ലേബർ ക്യാമ്പിലായിരുന്നുവെന്ന വാദമാണ്​ പ്രതി ഉയർത്തിയത്​. കുട്ടിയെ കൊന്നിട്ടുണ്ടെങ്കിൽ രണ്ട്​ ദിവസം കഴിഞ്ഞുള്ള സംസ്​കാര ചടങ്ങിൽ താൻ പ​െങ്കടുക്കുകയെന്നത്​ യുക്​തിക്ക്​ നിരക്കുന്ന കാര്യമല്ല. എല്ലാവരെയും പോലെ താനും കുടുംബത്തെ ആശ്വസിപ്പിച്ചു. കുറ്റാന്വേഷണ വിഭാഗം അറസ്​റ്റ്​ ചെയ്​തപ്പോ​ൾ ആശ്ചര്യപ്പെട്ടുവെന്നും പ്രതി പറഞ്ഞു.

പ്രബല തെളിവുമായി പ്രോസിക്യൂഷൻ
അബൂദബി: അസാൻ മാജിദ്​ വധക്കേസിലെ പ്രതിക്ക്​ വധശിക്ഷ നൽകാനുള്ള വിധിയിലേക്ക്​ നയിച്ചത്​ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയ പ്രബലമായ തെളിവുകൾ. കുറ്റകൃത്യത്തിനായി കെട്ടിടത്തിലേക്ക്​ വരുന്നതി​​െൻറയും ശേഷം തിരിച്ചുപോകുന്നതി​​െൻറയും വീഡിയോ ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകളാണ്​ ഹാജരാക്കിയത്​. സ്ത്രീകള്‍ ധരിക്കുന്ന വസ്ത്രം വാങ്ങാന്‍ പ്രതി കടകളില്‍ കയറിയിറങ്ങുന്ന ദൃശ്യങ്ങള്‍ വിവിധ കാമറകളില്‍ നിന്ന് ​അന്വേഷണ ഉദ്യോഗസ്​ഥർ കണ്ടെടുത്തിരുന്നു. 

പ്രതിയുടെ അഭിഭാഷകൻ ഹസൻ ആൽ റിയാമി ആവശ്യപ്പെട്ടത് പ്രകാരം മാനസികാരോഗ്യ പരിശോധനക്ക്​ പ്രതിയെ വിധേയനാക്കുകയും ചെയ്​തിരുന്നു. മാനസിക പ്രശ്​നങ്ങളൊന്നുമില്ലെന്നാണ്​ പരിശോധനയിൽ വ്യക്​തമായത്​. കുറ്റകൃത്യത്തിന്​ മാസങ്ങളോളം ആസൂത്രണം ചെയ്​തതായും പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചു.

ഭീകരമായ കുറ്റകൃത്യം ചെയ്​ത പ്രതിയെ ‘മനുഷ്യചെന്നായ’ എന്നും പ്രോസിക്യൂഷൻ വിശേഷിപ്പിച്ചു. യു.എ.ഇയിലെ എയർ കണ്ടീഷനിങ്​ കമ്പനിയിൽ ജോലി കണ്ടെത്താൻ സഹായിച്ച അസാൻ മാജിദി​​െൻറ പിതാവിനെ പ്രതി ചതിക്കുകയായിരുന്നുവെന്നും ഉദ്യോഗസ്​ഥർ വ്യക്​തമാക്കിയിരുന്നു.

Tags:    
News Summary - crime-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.