അബൂദബി: കാർഡ് റീഡർ മെഷീനുകൾ ഉപയോഗിച്ച് ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ചോർത്തുന്ന തട്ടിപ്പുകാർക്കെതിരെ ജാഗ്രത പുലർത്തണമെന്ന് അബൂദബി പൊലീസ് മുന്നറിയിപ്പ് നൽകി. െക്രഡിറ്റ് കാർഡിലോ കാർഡ് സൂക്ഷിച്ച പഴ്സ്, ഹാൻഡ്ബാഗ് എന്നിവക്ക് മുകളിലോ ഏതാനും നിമിഷം ഇലക്ട്രോണിക് മാഗ്നറ്റിക് മെഷീനുകൾ വെച്ചാണ് തട്ടിപ്പുകാർ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ചോർത്തുന്നത്. ഒരു ബാങ്ക് ഉപഭോക്താവിെൻറ കീശക്ക് മുകളിൽ ഇത്തരത്തിലുള്ള മെഷീൻ വെച്ച് ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ചോർത്തുകയും ഏതാനും മിനിറ്റുകൾക്ക് ശേഷം ഇയാളുടെ അക്കൗണ്ടിൽനിന്ന് പണം പിൻവലിക്കുകയും ചെയ്യുന്ന വീഡിയോ വൈറലായിട്ടുണ്ട്.
അതേസമയം, ഇത്തരം തട്ടിപ്പ് ഇതുവരെ ഇവിടെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കുറ്റാന്വേഷണ ഡയറക്ടറേറ്റ് ആക്ടിങ് ഡയറക്ടർ കേണൽ ഇംറാൻ അഹ്മദ് ആൽ മസ്റൂഇ വ്യക്തമാക്കി. ഇത്തരം തട്ടിപ്പ് നടക്കാതിരിക്കാൻ ജനങ്ങൾക്ക് നേരത്തെ മുന്നറിയിപ്പ് നൽകുകയാണ്.
വിദേശത്ത് പോകുേമ്പാൾ ഇത്തരം മെഷീനുകളെ കുറിച്ച് പ്രത്യേകം ജാഗ്രത പുലർത്തണം.
വാഹനത്തിനകത്തും മറ്റും കാണുന്ന രീതിയിൽ ക്രെഡിറ്റ് കാർഡുകൾ വെക്കരുത്. ഒാൺലൈൻ ഷോപ്പിങ് നടത്തുേമ്പാൾ സുരക്ഷിതമായ കമ്പ്യൂട്ടർ/മൊബൈൽ ഫോൺ ആണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പ് വരുത്തണം. ഒാരോ ഇടപാടിനും രശീതി സന്ദേശം ലഭിക്കുന്ന സേവനം പ്രവർത്തക്ഷമമാക്കണമെന്നും ഇംറാൻ അഹ്മദ് ആൽ മസ്റൂഇ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.