കോസ്മോ ട്രാവൽ ശാഖ റാസൽഖൈമയിൽ തുറന്നു
റാസൽഖൈമ: എയർ അറേബ്യയുടെ ഉടമസ്ഥതയിലുള്ള പ്രമുഖ ട്രാവൽ മാനേജ്മെൻറ് സ്ഥാപനമായ കോസ്മോ ട്രാവലിെൻറ യു.എ.ഇയിലെ 33ാമത് ബ്രാഞ്ച് റാസൽഖൈമയിൽ ഉദ്ഘാടനം ചെയ്തു. റാസൽഖൈമയിലെ മൂന്നാമത്തെ കോസ്േമാ ട്രാവൽ ശാഖയാണിത്. മേഖലയിലെ വർധിച്ചുവരുന്ന യാത്രാ ആവശ്യങ്ങൾക്ക് ഏറ്റവും മികച്ച രീതിയിൽ പിന്തുണ നൽകുന്നതിനും ട്രാവൽ-ടൂറിസം രംഗത്ത് കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കുന്നതിനും പുതിയ ശാഖ സഹായകമാകുമെന്ന് കോസ്മോ ട്രാവൽ സി.ഇ.ഒ ജമാൽ അബ്ദുന്നാസർ പറഞ്ഞു.
പുതിയ ശാഖയുടെ ഉദ്ഘാടനം പ്രമാണിച്ച് റാസൽൈഖമയിലെ മൂന്നു ശാഖകളിലും ആകർഷകമായ സമ്മാനങ്ങൾ ഒരുക്കിയിട്ടുണ്ട്. സൗജന്യ എയർ ടിക്കറ്റുകൾ, ടി.വി, സ്വർണ നാണയങ്ങൾ, ട്രോളി ബാഗ് തുടങ്ങിയ സമ്മാനങ്ങൾ സ്ക്രാച്ച് ആൻഡ് വിൻ പദ്ധതിയിലൂടെ സ്വന്തമാക്കാം. ഷാർജയിൽ 12, അജ്മാനിൽ നാല്, ഫുജൈറയിൽ രണ്ട്, റാസൽഖൈമയിൽ മൂന്ന്, അബൂദബിയിൽ മൂന്ന്, അൽെഎനിൽ രണ്ട്, ഉമ്മുൽഖുവൈനിൽ ഒന്ന്, ദുബൈയിൽ ആറ് എന്നിങ്ങനെയാണ് യു.എ.ഇയിലെ കോസ്മോ ട്രാവൽ ശാഖകളുടെ എണ്ണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.