Posted On
date_range Updated On
date_range കോവിഡ് മാനദണ്ഡം ലംഘിച്ചു; ദുബൈയിൽ ഏഴ് ശീശ കഫേകളും രണ്ടു ലോൺട്രികളും അടച്ചു
ദുബൈ: കോവിഡ്19 പ്രതിരോധ നടപടികൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയ സ്ഥാപനങ്ങൾക്കെതിരെ ദുബൈ മുനിസിപ്പാലിറ്റി നടപടി സ്വീകരിച്ചു.മാനദണ്ഡം പാലിക്കാതെ പ്രവർത്തിച്ച ഏഴു ശീശ കഫേകളും രണ്ടു ലോൺട്രി സർവിസ് സ്ഥാപനവും പൂട്ടാൻ മുനിസിപ്പാലിറ്റി ഉത്തരവിട്ടു.
നിയമലംഘനം ശ്രദ്ധയിൽപെട്ട 12 കമ്പനികൾക്ക് പിഴയും ചുമത്തി. ദുബൈ മുനിസിപ്പാലിറ്റിക്ക് കീഴിലെ ഉദ്യോഗസ്ഥ സംഘം 248 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 223 സ്ഥാപനങ്ങളും നിയമങ്ങൾ പാലിക്കുന്നതിൽ ജാഗ്രത പുലർത്തുന്നതായും അതോറിറ്റി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.