Posted On
date_range Updated On
date_range അജ്മാനിൽ സര്ക്കാര് കാര്യാലയങ്ങളില് പ്രവേശിക്കാന് കോവിഡ് ഫലം നിര്ബന്ധം
അജ്മാൻ: അജ്മാനിലെ സര്ക്കാര് കാര്യാലയങ്ങളില് പ്രവേശിക്കാന് നെഗറ്റിവ് പി.സി.ആർ ഫലം നിര്ബന്ധമാക്കി.
അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി പുറപ്പെടുവിച്ച പുതിയ മാർഗനിർദേശങ്ങൾ അനുസരിച്ച് സ്പീഡ് വെഹിക്ൾ ടെസ്റ്റിങ് സെൻററിലെ കസ്റ്റമർ ഹാപ്പിനസ് ഹാളിലേക്ക് നെഗറ്റിവ് പി.സി.ആർ പരിശോധനഫലം ഉള്ളവർക്ക് മാത്രമേ പ്രവേശിക്കാൻ കഴിയൂ. അജ്മാന് താമസ കുടിയേറ്റ വകുപ്പ് കേന്ദ്രത്തിലേക്ക് പ്രവേശിക്കാനും പരിശോധനഫലം നിര്ബന്ധമാണ്.
72 മണിക്കൂറിനുള്ളിൽ നടത്തിയ പരിശോധനഫലം കാണിക്കണം. പ്രവേശന സമയത്ത് സുരക്ഷ ഉദ്യോഗസ്ഥർക്ക് വാക്സിനേഷന് ചെയ്ത കാർഡോ കോവിഡ് പരിശോധന ഫലങ്ങളോ കൈമാറണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.