അബൂദബിയിലെ സർക്കാർ ഓഫിസുകളിൽ പ്രവേശിക്കാൻ കോവിഡ്​ ഫലം നിർബന്ധം

അ​ബൂ​ദ​ബി: ത​ല​സ്ഥാ​ന ന​ഗ​രി​യി​ലെ സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളി​ൽ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ച്ചു.ഇ​ട​പാ​ടു​ക​ൾ​ക്ക് സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളി​ൽ പോ​കു​ന്ന​വ​ർ​ക്ക് ര​ണ്ടു ഡോ​സ് കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​നു​പു​റ​മെ മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ൽ (72 മ​ണി​ക്കൂ​ർ) എ​ടു​ത്ത പി.​സി.​ആ​ർ നെ​ഗ​റ്റി​വ് ഫ​ല​വും നി​ർ​ബ​ന്ധ​മാ​ക്കി. തി​ങ്ക​ളാ​ഴ്ച മു​ത​ലാ​ണ് അ​ബൂ​ദ​ബി​യി​ലെ സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളി​ൽ ഈ ​നി​ബ​ന്ധ​ന ക​ർ​ശ​ന​മാ​യ​ത്.

ഇ​മി​ഗ്രേ​ഷ​ൻ ഓ​ഫി​സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന് 48 മ​ണി​ക്കൂ​ർ കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ലം ഒ​രാ​ഴ്ച മു​മ്പേ നി​ർ​ബ​ന്ധ​മാ​ക്കി​യി​രു​ന്നു. സെ​ക്യൂ​രി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രെ മൊ​ബൈ​ൽ ഫോ​ണി​ൽ അ​ൽ ഹു​സ​ൻ ആ​പ്പി​ൽ പി.​സി.​ആ​ർ നെ​ഗ​റ്റി​വ് ഫ​ലം കാ​ണി​ക്ക​ണം.

അ​ഡ്​​നോ​ക്​ ജീ​വ​ന​ക്കാ​രാ​യ ഇ​ന്ത്യ​ക്കാ​ർ​ക്ക്​​ 20 ദി​വ​സ​ത്തെ ക്വാ​റ​ൻ​റീ​ൻ

അ​ബൂ​ദ​ബി: അ​ബൂ​ദ​ബി നാ​ഷ​ന​ൽ ഓ​യി​ൽ ക​മ്പ​നി ഹെ​ൽ​ത്ത് സേ​ഫ്റ്റി എ​ൻ​വ​യ​ൺ​മെൻറ്​ (അ​ഡ്​​നോ​ക്) ഇ​ന്ത്യ​യി​ൽ നി​ന്നെ​ത്തു​ന്ന ജീ​വ​ന​ക്കാ​ർ​ക്ക്​ 20 ദി​വ​സം ക്വാ​റ​ൻ​റീ​ൻ നി​ർ​ബ​ന്ധ​മാ​ക്കി. ഇ​ന്ത്യ​യി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലൂ​ടെ ട്രാ​ൻ​സി​റ്റ് ചെ​യ്ത​വ​ർ​ക്കും ബാ​ധ​ക​മാ​ണ്. തി​ങ്ക​ളാ​ഴ്ച മു​ത​ൽ നി​ബ​ന്ധ​ന പ്രാ​ബ​ല്യ​ത്തി​ലാ​യി.

ഇ​ന്ത്യ​യി​ൽ നി​ന്നെ​ത്തി​യ​വ​ർ നി​ല​വി​ൽ ക്വാ​റ​ൻ​റീ​നി​ലാ​ണെ​ങ്കി​ൽ 20 ദി​വ​സ​ത്തി​നു​ ശേ​ഷ​മേ പു​റ​ത്തി​റ​ങ്ങാ​വൂ. ഈ ​മാ​സം 16നോ ​അ​തി​നു​ശേ​ഷ​മോ ഇ​ന്ത്യ​യി​ൽ നി​ന്നെ​ത്തി​യ​വ​ർ​ക്കാ​ണ്​ ഇ​ത്​ ബാ​ധ​കം. 14ാം ദി​വ​സം ആ​ദ്യ പി.​സി.​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്ത​ണം. ആ​റു ദി​വ​സ​ത്തി​നു ശേ​ഷം ര​ണ്ടാ​മ​ത്തെ പി.​സി.​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്താം. നേ​ര​ത്തെ 10 ദി​വ​സ​ത്തെ ക്വാ​റ​ൻ​റീ​ൻ മ​തി​യാ​യി​രു​ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.