Posted On
date_range Updated On
date_range കോവിഡ് 19: യു.എ.ഇയിൽ കണ്ണൂർ സ്വദേശി മരിച്ചു
കണ്ണുർ: കൊളയാട് സ്വദേശി ഹാരിസ് (36) യു.എ.ഇയിൽ കോവിഡ് ബാധയെത്തുടർന്ന് മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭി ച്ചു. കടുത്ത പനിയെ തുടർന്ന് അജ്മാനിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഹാരിസിന് കഴിഞ്ഞ ദിവസമാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്.
തിങ്കളാഴ്ച പുലർച്ചെയായിരുന്നു മരണം. 16 വർഷമായി യു.എ.ഇയിലുള്ള ഹാരിസ് തലാൽ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ അജ്മാൻ സോൺ പി.ആർ.ഒയും ഏരിയാ മാനേജറുമായിരുന്നു. സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്നു.
ഭാര്യ: ജസ്മിന മകൻ: മുഹമ്മദ് ഹിജാൻ,ശൈഖ ഫാത്തിമ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.