ദുബൈ കെ.എം.സി.സി തൃക്കരിപ്പൂർ മണ്ഡലം സംഘടിപ്പിച്ച കോർപറേറ്റ് ടാക്സ് ശിൽപശാലയിൽ പങ്കെടുത്തവർ
ദുബൈ: ദുബൈ കെ.എം.സി.സി തൃക്കരിപ്പൂർ മണ്ഡലം കോർപറേറ്റ് ടാക്സുമായി ബന്ധപ്പെട്ട് ടാലി ആൻഡ് മാട്രിക്സ് ടെക്നോളജീസുമായി സഹകരിച്ച് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. നജീബ് കാന്തപുരം എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.ജി.എ റഹ്മാൻ അധ്യക്ഷത വഹിച്ചു. ജന സെക്രട്ടറി റാഷിദ് പടന്ന സ്വാഗതം പറഞ്ഞു. ദുബൈ കെ.എം.സി.സി ആക്ടിങ് സെക്രട്ടറി അബ്ദുൽ ഖാദർ അരിപ്പാമ്പ്ര, വൈസ് പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി സെക്രട്ടറിമാരായ നാസർ പി.വി. മലപ്പുറം, കെ.പി.എ സലാം, അഫ്സൽ മെട്ടമ്മൽ, ജില്ല ആക്ടിങ് പ്രസിഡന്റ് സുബൈർ അബ്ദുല്ല, ആക്ടിങ് ജന. സെക്രട്ടറി സിദ്ദീഖ് ചൗക്കി, ജില്ല വൈസ് പ്രസിഡന്റ് സലാം തട്ടാനിച്ചേരി, സെക്രട്ടറി റഫീഖ് കാടങ്കോട്, കയ്യൂർ ചീമേനി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എൻ. സിദ്ദീഖ്, ഉദുമ മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് റഫീഖ് മാങ്ങാട് തുടങ്ങിയവർ സംസാരിച്ചു. ട്രെയിനറും ടാക്സ് കൺസൽട്ടന്റുമായ ദുൽഖിഫിലി അബ്ദുൽ റഷീദ്, ടാലി എക്സ്പേർട്ട് ആരിഫ് അലി മാട്രിക്സ്, ടാലി ബിസിനസ് മാനേജർ നിഷാദ്, അബ്ദുല്ല തുടങ്ങിയവർ വിവിധ സെഷനുകൾ നയിച്ചു. അനീസ് പി.കെ.സി, അബ്ദുൾ റഹീം വി.കെ, റാഫി എം.ടി.പി, ഇഖ്ബാൽ അരിഞ്ചിറ, സിറാജ് യു.പി, റഷീദ് ഹുദവി, ഷബീർ അലി കൈതക്കാട്, മുഹമ്മദ് കുഞ്ഞി കെ, യാസീൻ, അബ്ദുൽ നാസർ എ.വി, നിസാർ നങ്ങാരത്ത്, കാസിം ചനടക്കം, ഷമീം എം.ടി.പി, ഷിഹാബ് കെ.കെ, ജുറൈജ് തുടങ്ങിയവർ നേതൃത്വം നൽകി. ശിഹാദ് തുരുത്തി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.