ദുബൈ: യു.എ.ഇയിൽ പിഴയില്ലാതെ കോർപറേറ്റ് ടാക്സ് രജിസ്ട്രേഷൻ പൂർത്തിയാക്കാനുള്ള സമയം ജൂൺ 30ന് അവസാനിക്കും. രജിസ്ട്രേഷൻ വൈകിയാൽ നികുതിദാതാക്കൾ പിഴയടക്കേണ്ടി വരുമെന്ന് ഫെഡറൽ ടാക്സ് അതോറിറ്റി മുന്നറിയിപ്പ് നൽകി.
മാർച്ചിന് മുമ്പ് സ്ഥാപിതമായ സ്ഥാപനങ്ങൾ മുഴുവൻ കോർപറേറ്റ് ടാക്സ് രജിസ്ട്രേഷൻ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യണം. ജൂൺ 30ന് മുമ്പ് ഈ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം. മൂന്ന് മാർഗങ്ങളിലൂടെ നികുതി ദാതാക്കൾക്ക് രജിസ്ട്രേഷൻ പൂർത്തിയാക്കാം. ഇമാറാടാക്സ് എന്ന പ്ലാറ്റ്ഫോം വഴിയോ ഫെഡറൽ ടാക്സ് അതോറിറ്റിയുടെ അംഗീകൃത ടാക്സ് ഏജന്റുമാർ വഴിയോ രജിസ്ട്രേഷൻ നടത്താം.
അല്ലെങ്കിൽ തസ്ഹീൽ സർക്കാർ സേവന കേന്ദ്രം വഴിയും രജിസ്ട്രേഷൻ പൂർത്തിയാക്കണം. നികുതി നൽകാൻ ബാധ്യസ്ഥനായ വ്യക്തിക്ക് രണ്ട് സ്ഥാപനങ്ങളുണ്ടെങ്കിൽ ആദ്യം തുടങ്ങിയ സ്ഥാപനത്തിന്റെ കാലാവധിയാണ് നികുതി രജിസ്ട്രേഷന് കാലാവധിക്ക് പരിഗണിക്കുകയെന്ന് അതോറിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.