ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ
Posted On
date_range Updated On
date_range കോപ് 28: സ്വാഗതം ചെയ്ത് ശൈഖ് മുഹമ്മദ്
ദുബൈ: കോപ് 28ന് യു.എ.ഇയിലെത്തുന്ന അന്താരാഷ്ട്ര സമൂഹത്തെ രാജ്യത്തേക്ക് സ്വാഗതംചെയ്ത് യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ. സമൂഹ മാധ്യമമായ എക്സിലാണ് സ്വാഗതസന്ദേശം അദ്ദേഹം കുറിച്ചത്. കാലാവസ്ഥ ഉച്ചകോടിക്കായി ലോകത്തെ യു.എ.ഇയിലേക്ക് സ്വാഗതം ചെയ്യുന്നതിൽ ആഹ്ലാദമുണ്ട്.
നമ്മുടെ ഭൂമി അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ യോജിച്ച കാഴ്ചപ്പാടും ഒരുമിച്ചുള്ള പ്രവർത്തനവും ആവശ്യമാണ്.കാലാവസ്ഥ പ്രവർത്തനത്തിനായി ലോകത്തെ ഒരുമിപ്പിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ് -അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.