ഡോ. അബ്ദുസലാം ഓലയാട്ടിന് കക്കാട് മഹല്ല് കൂട്ടായ്മയുടെ ഉപഹാരം നൽകുന്നു
ഡോ. അബ്ദുസലാം ഓലയാട്ടിനെ അനുമോദിച്ചുദുബൈ: രാജസ്ഥാനിലെ ബനസ്താലി യൂനിവേഴ്സിറ്റിയിൽ നിന്ന് ഇസ്ലാമിക് ബാങ്കിങ് രംഗത്തെ ഗവേഷണത്തിന് ഡോക്ടറേറ്റ് ലഭിച്ച യു.കെ.എം.കെ സീനിയർ വൈസ് പ്രസിഡൻറും സീഡ് ഗ്ലോബൽ ചെയർമാനുമായ ഡോ. അബ്ദുസലാം ഓലയാട്ടിനെ യു.എ.ഇ കക്കാട് മഹല്ല് കൂട്ടായ്മ അനുമോദിച്ചു. പ്രഡിഡൻറ് വി.സി. മുഹമ്മദ് ഇസ്മായിൽ അധ്യക്ഷത വഹിച്ച യോഗം ഉപദേശക സമിതി അംഗം കെ.ടി. റഫീഖ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഉപഹാരം സമർപ്പിച്ചു. ജനറൽ സെക്രട്ടറി എം.കെ. അബ്ദുൽ ജലീൽ പൊന്നാടയണിയിച്ചു.
ഉപദേശക സമിതി അംഗങ്ങളായ ടി.പി. അബ്ദുൽ നാസർ, പി.എം. ഷാജഹാൻ, വൈസ് പ്രഡിഡൻറ് പി.എം. ശിഹാബ്, ട്രഷറർ പി.പി. നൗഫൽ, സെക്രട്ടറിമാരായ കെ.എം. ഷംവീൽ, കെ.വി. ഷമീർ, എം.കെ. ആരിഫ്, പി.എൻ. ഷഫീഖ് തുടങ്ങിയവർ ആശംസകൾ നേർന്നു. അബ്ദുസലാം ഓലയാട്ട് ഗവേഷണ വിഷയത്തെക്കുറിച്ച് സംസാരിച്ചു. ഓർഗനൈസിങ് സെക്രട്ടറി പി.വി. ജംഷീർ സ്വാഗതവും സെക്രട്ടറി കെ.എം. ഷംവീൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.