ഇ. സാദിഖലിയുടെ വിയോഗത്തിൽ ദുബൈ കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച അനുശോചന യോഗം
ദുബൈ: ഇ. സാദിഖലിയുടെ വിയോഗത്തിൽ ദുബൈ കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി അനുശോചന യോഗം സംഘടിപ്പിച്ചു. മുസ്ലിം ലീഗിനുവേണ്ടി ജീവിതം സമർപ്പിച്ച സൗമ്യനും ധിഷണാശാലിയും ജീവകാരുണ്യ പ്രവർത്തകനുമായിരുന്നു സാദിഖലിയെന്ന് യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ലളിതജീവിതത്തിനുടമയുമായിരുന്ന നിസ്വാർഥനായ പ്രതിഭയെയാണ് സാദിഖലിയുടെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് ദുബൈ കെ.എം.സി.സി സംസ്ഥാന സെക്രട്ടറി എസ്. നിസാമുദ്ദീൻ പറഞ്ഞു. പ്രാർഥനക്ക് കായക്കൊടി ഇബ്രാഹിം മുസ്ലിയാർ, ബീരാൻ ബാഖവി, ഹക്കിം ഹുദവി, അഫ്സൽ ഹുദവി, കെ.പി.പി. തങ്ങൾ എന്നിവർ നേതൃത്വം നൽകി.
യോഗത്തിൽ ദുബൈ കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് ഇബ്രാഹിം മുറിച്ചാണ്ടി, സി.വി.എം. വാണിമേൽ, കെ.എം. ഷാഫി, മുസ്തഫ തിരൂർ, ഹംസ തൊട്ടി, ആവയിൽ ഉമ്മർ ഹാജി, ആർ. ശുക്കൂർ, അഡ്വ. സാജിദ്, മുഹമ്മദ് പട്ടാമ്പി, ഒ.കെ. ഇബ്രാഹിം, എ.സി. ഇസ്മായിൽ, റഹീസ് തലശ്ശേരി, ഇസ്മായിൽ അരൂക്കുറ്റി, അബ്ദുൽ കാദർ അരിപ്പാമ്പ്ര, ചെമ്മുക്കൻ യാഹുമോൻ, പി.വി. നാസർ എന്നിവർ സംസാരിച്ചു. കരീം കാലടി, ഒ.ടി. സലാം, സകീർ പാലത്തിങ്ങൽ, മുജീബ് കോട്ടക്കൽ, നാസർ കുറുമ്പത്തൂർ, അമീൻ കരുവാരകുണ്ട്, മുനീർ തയ്യിൽ, നജ്മുദ്ദീൻ തറയിൽ, മൊയ്തീൻ പൊന്നാനി, ശിഹാബ് ഇരുവേറ്റി, ടി.പി. സൈതലവി, മുഹമ്മദ് വള്ളിക്കുന്ന്, സിനാൽ തുറക്കൽ, ശരീഫ് അയ്യായ, ഇബ്രാഹിം വട്ടക്കുളം, ലത്തീഫ് തെക്കഞ്ചേരി, മുസ്തഫ ആട്ടീരി, ഇഖ്ബാൽ പല്ലാർ, ഫഖ്റുദ്ദീൻ മാറാക്കര, സൈനുദ്ദീൻ പൊന്നാനി തുടങ്ങിയവർ നേതൃത്വം നൽകി. ജില്ല പ്രസിഡന്റ് സിദ്ദീഖ് കാലൊടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ.പി. നൗഫൽ സ്വാഗതവും കെ.പി.എ. സലാം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.