ക​മോ​ൺ കേ​ര​ള​യോ​ട​നു​ബ​ന്ധി​ച്ച്​ ന​ട​ക്കു​ന്ന ‘ബോ​സ​സ്​ ഡേ ​ഔ​ട്ടി​ന്‍റെ’ ടി​ക്ക​റ്റ്​ വി​ത​ര​ണം എ​യ​ർ​മാ​സ്റ്റ​ർ എ​ക്​​സി​ക്യൂ​ട്ടി​വ്​ ഡ​യ​റ​ക്ട​ർ ഫി​റോ​സ്​ അ​ബ്​​ദു​ല്ല, അ​രോ​മ 24/7 ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ്​ ഷ​ഫീ​ഖ്, സ്ക്വ​യ​ർ ഫീ​റ്റ്​ ഫ​ർ​ണി​ച്ച​ർ ബി​സി​ന​സ്​ ഹെ​ഡ്​ മു​ഹ​മ്മ​ദ്​ സ​ക്കീ​ർ എ​ന്നി​വ​ർ​ക്ക്​ ന​ൽ​കി സി.​ഒ.​കെ എം.​ഡി ഡോ. ​അ​ബ്​​ദു​സ്സ​ലാം ഒ​ല​യാ​ട്ട്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

കമോൺ കേരള: ബിസിനസ് മീറ്റുകൾ സജീവം

ദുബൈ: ഷാർജ ചേംബർ ഓഫ് കോമേഴ്സ് സഹകരണത്തോടെ ജൂൺ 24, 25, 26 തീയതികളിൽ 'ഗൾഫ് മാധ്യമം' സംഘടിപ്പിക്കുന്ന 'കമോൺ കേരള'യുമായി ബന്ധപ്പെട്ട് ബിസിനസ് മീറ്റുകൾ സജീവമായി. യു.എ.ഇയുടെ വിവിധ എമിറേറ്റുകളിലെ പ്രമുഖ ബിസിനസുകാർ ഒത്തുചേരുകയും പുതിയ ആശയങ്ങൾ പങ്കുവെക്കുകയും ചെയ്തു.

ദുബൈയിൽ ഖിസൈസ്, ദേര മേഖലകളിലെ ബിസിനസ് സമൂഹം കമോൺ കേരളയെ വരവേൽക്കാൻ ഒത്തുകൂടി. മഹാമേളയിൽനിന്ന് സംരംഭകർ പ്രതീക്ഷിക്കുന്നത് എന്താണെന്ന് അവർ വ്യക്തമാക്കി. ഡോ. സലാം പുള്ളയത്ത് സ്വാഗതം പറഞ്ഞു. ലിയാക്കത്തലി അധ്യക്ഷത വഹിച്ചു. 'ഗൾഫ് മാധ്യമം' ബിസിനസ് ഡെവലപ്മെന്‍റ് മാനേജർ ഫാറൂഖ് എം.എ 'കമോൺ കേരള' ബിസിനസ് കോൺക്ലേവ് പ്രസന്‍റേഷൻ അവതരിപ്പിച്ചു. സി.ഒ.കെയെക്കുറിച്ച അന്വേഷണങ്ങൾക്ക് അദ്ദേഹം മറുപടി പറഞ്ഞു.

'ബോ​സ​സ്​ ഡേ ​ഔ​ട്ടി​ന്‍റെ' ടി​ക്ക​റ്റ്​ വി​ൽ​പ​ന ഉ​ദ്​​ഘാ​ട​നം സു​പ്രീം ഇ​ൻ​ഡ​സ്​​ട്രി​യ​ൽ ടൂ​ൾ​സ്​ അ​ജ്​​മാ​ൻ എം.​ഡി അ​ബ്​​ദു​ൽ ക​ലാ​മി​ന്​ ന​ൽ​കി സി.​ഒ.​കെ എം.​ഡി ഡോ. ​അ​ബ്​​ദു​സ്സ​ലാം ഒ​ല​യാ​ട്ട്​ നി​ർ​വ​ഹി​ക്കു​ന്നു

എയർ മാസ്റ്റർ എക്സിക്യൂട്ടിവ് ഡയറക്ടർ ഫിറോസ് അബ്ദുല്ല, അരോമ 24/7 ഡയറക്ടർ മുഹമ്മദ് ഷഫീഖ്, സ്ക്വയർ ഫീറ്റ് ഫർണിച്ചർ ബിസിനസ് ഹെഡ് മുഹമ്മദ് സക്കീർ എന്നിവർ ബിസിനസ് പരിചയപ്പെടുത്തി. സി.ഒ.കെ എം.ഡി ഡോ. അബ്ദുസ്സലാം ഒലയാട്ടിലിൽനിന്ന് 'ബോസസ് ഡേ ഔട്ട്' ടിക്കറ്റ് ഏറ്റുവാങ്ങി. സലാം ഒലയാട്ട് സമാപന പ്രഭാഷണം നടത്തി. അനസ് മാള നന്ദി പറഞ്ഞു. ബിസിനസ് കോൺക്ലേവ് ഹെഡ് ഷക്കീബ് പങ്കെടുത്തു.

അജ്മാനിലെ ബിസിനസ് സമൂഹം പെസ്കാഡോ സീ ഫുഡ് ഗ്രിൽ റസ്റ്റാറന്‍റിൽ ഒത്തുചേർന്നു. ബിസിനസ് കോൺക്ലേവ്, ബോസസ് ഡേ ഔട്ട് പരിപാടികളെക്കുറിച്ച് 'ഗൾഫ് മാധ്യമം' ബിസിനസ് ഡെവലപ്മെന്‍റ് മാനേജർ എം.എ. ഫാറൂഖ് വിശദീകരിച്ചു.

സി.ഒ.കെ അജ്മാൻ ബിസിനസ് മീറ്റ് ഇൻ ചാർജ് ശിഹാബ് അഹ്മദ് സ്വാഗതം പറഞ്ഞു. അജ്മാൻ കൺവീനർ സാബിർ സൈദുമുഹമ്മദ് അധ്യക്ഷത വഹിച്ചു. ബിസിനസ് കോൺക്ലേവ് ഇൻ ചാർജ് ഷക്കീബ് മോഡറേറ്ററായി. സി.ഒ.കെ സി.ഇ.ഒ അമീർ സവാദ് സമാപന പ്രസംഗം നിർവഹിച്ചു. ബോസസ് ഡേ ഔട്ട് ടിക്കറ്റ് വിൽപനയുടെ ഉദ്ഘാടനവും നടന്നു. സുപ്രീം ഇൻഡസ്ട്രിയൽ ടൂൾസ് അജ്മാൻ എം.ഡി അബ്ദുൽ കലാമിന് നൽകി സി.ഒ.കെ എം.ഡി ഡോ. അബ്ദുസ്സലാം ഒലയാട്ട് നിർവഹിച്ചു. സാദിഖ് നന്ദി പറഞ്ഞു. 

Tags:    
News Summary - Common Kerala: Business meetings are active

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.