ഷാർജ: ഇന്ത്യയിലും അറബ് നാട്ടിലും വ്യാപാര-വാണിജ്യ രംഗത്ത് മികച്ച സംഭാവനകളിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച ബിസിനസ് സംരംഭകർക്ക് ജലീൽ കാഷ് ആൻഡ് കാരി ഏർപ്പെടുത്തിയ പ്രഥമ പയനിയർ അവാർഡുകൾ സമ്മാനിച്ചു.
സമാപന ദിവസമായ ഞായറാഴ്ച കമോൺ കേരള വേദിയിൽ നടന്ന ചടങ്ങിൽ എം.പിമാരായ ജോൺ ബ്രിട്ടാസ്, കെ. മുരളീധരൻ എന്നിവർ ചേർന്നാണ് നാലുപേർക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചത്. ചിക്കൻ ടിക്ക ഇൻ എം.ഡി ഷഫാക്കത്ത് സന്തു, യാരൂഫ് സൂപ്പർ മാർക്കറ്റ് ഉടമ ഇബ്രാഹിം, അൽ ഇജാസ കഫ്റ്റീരിയ ഉടമ ജാസിം, ജവാൽ കഫ്റ്റീരിയ ഉടമ റഫീഖ് എന്നിവരാണ് പുരസ്കാരങ്ങൾ നേടിയത്. ജലീൽ ഹോൾഡിങ്സ് എം.ഡി സമീർ കെ. മുഹമ്മദ്, ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ് എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.