ഷാർജ: തൊഴിൽ അന്വേഷകർക്ക് സഹായകരമാകുന്ന തൊഴിൽ മാർഗനിർദേശ ശില്പശാലകൾ, വിദഗ്ധർ നേതൃത്വം നൽകുന്ന സി.വി ക്ലിനിക്കുകൾ, മോക് ഇന്റർവ്യൂകൾ എന്നിവയുമായി സ്കൈഡസ്റ്റ് കമോൺ കേരളയിൽ. തൊഴിൽ നൈപുണ്യ വികസന ശില്പശാലകൾ, തൊഴിൽ രംഗത്തെ നൂതന നൈപുണ്യം ആർജിക്കാൻ ആവശ്യമായ മാർഗനിർദേശങ്ങൾ, വിവിധ മേഖലകളിലെ വിദഗ്ധരുടെ സാന്നിധ്യം എന്നിവ ലഭ്യമാണ്.
സ്കൈഡസ്റ്റിലെ നിലവിലെ ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനും തൊഴിൽ ദാതാക്കളുടെ പ്രതിനിധികളുമായി നേരിൽ ബന്ധപ്പെടാനും ഉള്ള അവസരവുമുണ്ട്. ഞായറാഴ്ച രാവിലെ 10ന് പേഴ്സനൽ ബ്രാൻഡിങ് എന്ന തലക്കെട്ടിൽ പ്രമുഖ പരിശീലകൻ അജീഷ് അസ്ലം നേതൃത്വം നൽകുന്ന പരിശീലന പരിപാടി കമോൺ കേരളയിൽ നടക്കും. ഫ്രീലാൻസർമാർ, നിലവിൽ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർ, പുതുതായി തൊഴിൽ അന്വേഷിക്കുന്നവർ, സംരംഭകർ എന്നിവർക്ക് ഉപകാരപ്രദമാകുന്ന പരിപാടിയിൽ പ്രവേശനം സൗജന്യമായിരിക്കും.
തൊഴിൽ ദാതാക്കൾക്ക് വിവിധ തസ്തികകളിലേക്ക് യോജിച്ച ആളുകളെ കണ്ടെത്താൻ കമോൺ കേരളയിലെ സ്കൈഡസ്റ്റ് സ്റ്റാളുമായി ബന്ധപ്പെടാവുന്നതാണ്. സ്കൈഡസ്റ്റ് നൽകുന്ന സേവനങ്ങളായ കോർപറേറ്റ് ട്രെയിനിങ്, സാങ്കേതിക പരിശീലനങ്ങൾ, വിവിധ കോഴ്സുകൾ എന്നിവക്ക് ആകർഷകമായ ഡിസ്കൗണ്ട് കമോൺ കേരളയിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.