ഷാർജ: ഒാരോ വർഷവും ഗൾഫ് മാധ്യമം ഷാർജയിൽ സംഘടിപ്പിക്കുന്ന കമോൺ കേരള എക്സ്പോ പ്രവാസികൾ നെഞ്ചോട് ചേർക്കുന്നതാണ ് ചരിത്രം. ആ ചരിത്രം തന്നെ ആവർത്തിക്കപ്പെടുന്ന കാഴ്ചയാണ് മൂന്നാമത് കമോൺ കേരള എക്സ്പോയും തെളിയിക്കുന്നത്. രണ്ട ാം ദിനമായ വെള്ളിയാഴ്ച ജനത്തിരക്കും മേളത്തിളക്കവും കൊണ്ട് അക്ഷരാർഥത്തിൽ മലയാളനാടിെൻറ ഉത്സവനഗരിയായി കമ ോൺ കേരള മാറി.
കഴിഞ്ഞ രണ്ട് വർഷങ്ങളിലെ വെള്ളിയാഴ്ച തിരക്കിനെ മറികടക്കുന്ന മട്ടിൽ ജനം ഒഴുകിയെത്തിയതോടെ അറബ് മേഖലയിലെ ഏറ്റവും വലിയ ഇന്ത്യൻ ഉത്സവം ജനപങ്കാളിത്തത്തിൽ സ്വന്തം റെക്കോഡ് തിരുത്തിക്കുറിച്ചു. വിശാലമായ എക്സ്പോ സെൻററിെൻറ ഇടനാഴികൾ ആൾത്തിരക്കിൽ മുങ്ങി. വ്യാപാര സ്റ്റാളുകളിലും ഭക്ഷണ ൈവവിധ്യങ്ങളുടെ ടേസ്റ്റി ഇന്ത്യ ഭക്ഷ്യമേളയിലും എത്തിപ്പെടാനാവാത്ത തിരക്കായിരുന്നു. അവസാനം സംഘാടകർക്ക് ടിക്കറ്റ് വിതരണം നിർത്തിവെച്ചാണ് ജനബാഹുല്യം കുറച്ചത്.
രാജ് കലേശിെൻറ നേതൃത്വത്തിൽ കുടുംബങ്ങൾക്കായി ഒരുക്കിയ മത്സരം അവതരണ മികവുകൊണ്ടും ഉന്നത നിലവാരം കൊണ്ടും ഏറെ ജനശ്രദ്ധ നേടി. വികസനവും മുന്നേറ്റവും ലക്ഷ്യമിടുന്ന ജനസമൂഹത്തിനും സംരംഭകർക്കും ഒഴിച്ചുകൂടാനാവാത്ത മാർഗനിർദേശം പകർന്ന് ആസ്റ്റർ ഡി.എം. ഹെൽത്കെയർ ചെയർമാൻ ഡോ. ആസാദ് മൂപ്പൻ നടത്തിയ പ്രഭാഷണം കേൾക്കാൻ സ്ത്രീകളും യുവജനങ്ങളുമുൾപ്പെടെ ഒരുപാടുപേരാണ് ഒത്തുചേർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.