അബൂദബി: മുഖ്യമന്ത്രിയുടെ പ്രസംഗത്തിലും പ്രിൻസിപ്പൽ സെക്രട്ടറി ഇളേങ്കാവെൻറ പ്രസേൻറഷനിലും ഏറെ പറയപ്പെട്ട ഒരു വാക്കാണ് ക്രൗഡ്സോഴ്സിങ്.
അനുയോജ്യമായ പദ്ധതിക്ക് ഇഷ്ടപ്പെട്ട തുക നൽകി വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പുനർനിർമിതിയിൽ പങ്കാളിയാകാവുന്ന സംരംഭമാണിത്.
വീട് ശുചീകരണം, വീട് നിർമാണം, കൃഷി പുനരുദ്ധാരണം തുടങ്ങി വിവിധ പദ്ധതികൾക്കായി പണം നൽകാം.
പദ്ധതി എവിടെ വരെയെത്തി എന്നതടക്കമുള്ള വിവരങ്ങൾ എപ്പോൾ വേണമെങ്കിലും അറിയാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. അതിനാൽ ലോകത്തിെൻറ ഏതു കോണിൽനിന്ന് പണം നൽകുന്നവർക്കും പ്രോജക്ടിനൊപ്പം സഞ്ചരിച്ച് നിർദേശങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കാൻ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.