ദുബൈ: ദുബൈയിലും യു.എ.ഇയുടെ വിവിധ ഭാഗങ്ങളിലും കനത്ത മഴയും ശക്തമായ പൊടിക്കാറ്റും. വെ ള്ളിയാഴ്ചയോടെയാണ് ദുബൈയിൽ ശക്തമായ മഴക്കൊപ്പം പൊടിക്കാറ്റും ഉണ്ടായത്. പെട്ടെന്ന് കാ ലാവസ്ഥയിൽ മാറ്റം വന്നതോടെ ദുബൈ പൊലീസ് വാഹനയാത്രക്കാർക്ക് സുരക്ഷാ മുന്നറിയിപ്പ് നല്കി. ചുട്ടുപൊള്ളുന്ന വേനലിനിടെ അപ്രതീക്ഷിതമായാണ് ഇരച്ചെത്തിയതെങ്കിലും ശക്തമായ കാറ്റിെൻറ അകമ്പടിയോടെ കനപ്പിച്ചു തന്നെയാണ് മഴയെത്തിയത്. ചിലയിടങ്ങളിൽ ആലിപ്പഴ വർഷവുമുണ്ടായി.
ദുബൈയിലെ സിലിക്കൻ ഒയാസിസ്, അക്കാദമിക് സിറ്റി, നാദ് അൽ ഷെബ, അൽ വർക്ക എന്നിവിടങ്ങളിൽ മഴ പെയ്തു. ദുബൈ^അൽ ഐൻ റോഡ്, ഖോർഫുക്കാൻ - ഷാർജ റോഡ് എന്നിവിടങ്ങളിലും മഴ കനത്തുപെയ്തു. വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും സുരക്ഷിതരായി യാത്ര ചെയ്യണമെന്നും ദുബൈ പൊലീസ് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. എമിറേറ്റ്സ് റോഡ്, അൽ വർഖ, നാദ് അൽ ശെബ എന്നിവിടങ്ങളിലുള്ളവർ കരുതലോടെ യാത്ര ചെയ്യണമെന്നും ദുബൈ പൊലീസ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.