ദുബൈ: നഗരം ശുദ്ധമാക്കുകയും പ്ലാസ്റ്റിക് മാലിന്യത്തിൽനിന്ന് മുക്തമാക്കുകയും ചെ യ്യുന്നതിന് ദുബൈ നഗരസഭ വർഷങ്ങളായി നടത്തിവരുന്ന ക്ലീൻഅപ് ദി വേൾഡ് ശുചീകരണ യ ജ്ഞത്തിന് ഇക്കുറിയും മികച്ച പങ്കാളിത്തം. വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെ യും ഭാഗമായ പ്രവർത്തകരും ഇതിലൊന്നും പെടാത്ത വ്യക്തികളും അതിരാവിലെ തന്നെ ശുചീകരണ ത്തിന് എത്തിച്ചേർന്നു. മലയാളികൾ ഇത്തവണയും പതിവു തെറ്റിച്ചില്ല. സംഘടിതമായി തന്നെ എത്തി.
ചിരന്തന ദുബൈ മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് തുടർച്ചയായ 18ാം വർഷവും ക്ലീൻ അപ്ദ വേൾഡിൽ സജീവമായി. അനുമോദന സർട്ടിഫിക്കറ്റ് ചിരന്തന പ്രസിഡൻറ് പുന്നക്കൻ മുഹമ്മദലി ഏറ്റുവാങ്ങി. ദുബൈ കെ.എം.സി.സിയുടെ നൂറുകണക്കിന് പ്രവർത്തകർ അൽ വർസാൻ ഏരിയയിലാണ് പരിസ്ഥിതി സംരക്ഷണ സന്ദേശങ്ങൾ നൽകുന്ന പ്ലക്കാർഡുകളും ബാനറുകളുമായി സംഗമിച്ചത്. വനിത ലീഗ് സംസ്ഥാന പ്രസിഡൻറ് സുഹറ മമ്പാട്, മുസ്ലിം ലീഗ് തൃശൂർ ജില്ല പ്രസിഡൻറ് സി.എ. റഷീദ് എന്നിവർ മുഖ്യാതിഥികളായി സംബന്ധിച്ചു.
ദുബൈ മുനിസിപ്പാലിറ്റിയുടെ അനുമോദന സർട്ടിഫിക്കറ്റ് ദുബൈ കെ.എം.സി.സി പ്രസിഡൻറ് ഇബ്രാഹിം എളേറ്റിൽ, ജനറൽ സെക്രട്ടറി മുസ്തഫ വേങ്ങര എന്നിവർ സ്വീകരിച്ചു. ക്ലീൻ അപ് ദി വേൾഡ് സബ് കമ്മിറ്റി ചെയർമാൻ മജീദ് മടക്കിമല സ്വാഗതവും ജനറൽ കൺവീനർ വി.കെ.കെ. റിയാസ് നന്ദിയും പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ ഹംസ തൊട്ടി, ഒ.കെ. ഇബ്രാഹിം, റഈസ് തലശ്ശേരി, മുസ്തഫ തിരൂർ, ഹനീഫ് ചെർക്കള, മുഹമ്മദ് പട്ടാമ്പി, അബ്ദുൽ ഖാദർ അരിപ്പാമ്പ്ര, അഡ്വ. സാജിദ് അബൂബക്കർ, അഷ്റഫ് കൊടുങ്ങല്ലൂർ, അബൂബക്കര്‍ ഹാജി കോട്ടക്കൽ, ഒ. മൊയ്തു, അഡ്വ. ഇബ്രാഹിം ഖലീൽ, നിസാമുദ്ദീൻ കൊല്ലം, കെ.പി.എ. സലാം, ഇബ്രാഹിം മുറിച്ചാണ്ടി, എ.സി. ഇസ്മായിൽ എന്നിവര്‍ പങ്കെടുത്തു.
ദുബൈ പ്രിയദർശിനി വളൻറിയറിങ് ടീം ക്ലീനപ്പ് ദി വേൾഡിെൻറ ഭാഗമായി ബർദുബൈയിലെ ന്യൂ ഗോൾഡ് സൂക്ക് പരിസരം ശുചീകരിച്ചു. ചീഫ് കോഓഡിനേറ്റർ ബാബു പീതാംബരൻ, ദുബൈ നഗരസഭയുടെ പ്രതിനിധി മുഹമ്മദ് അബ്ദുല്ല, അഹ്മദ് ആബിദുൽ നബി, എൻ.പി. രാമചന്ദ്രൻ, ബി. പവിത്രൻ, പ്രമോദ്, ടോജി, മോഹൻ വെങ്കിട്, ശിവകുമാർ, ചന്ദ്രൻ മുല്ലപ്പള്ളി, ദേവദാസ്, ടി.പി. അഷ്റഫ്, ശ്രീജിത്ത്, ഷാജേഷ്, മധു നായർ, ബിനീഷ്, അനീസ്, സുലൈമാൻ കെറുത്തക്ക, രഞ്ജിത്ത്, ശങ്കർ, സലീം, നിഷാദ്, സുരേഷ് നമ്പ്യാർ, ഹാരിസ്, ഷഫീഖ്, പ്രശാന്ത് നായർ, ഷബ്ന നിഷാദ്, സിമിത ഫഹദ്, ഫാത്തിമ അനീസ്, റിസ്വാന ഹാരിസ്, പ്രസീത ദേവദാസ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.