മുഖ്യമന്ത്രി പിണറായി വിജയൻ ദുബൈയിൽ -VIDEO

ദുബൈ: യാത്രാ വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി പിണറായി വിജയൻ ദുബൈയിലെത്തി. യു.കെ, നോർവെ സന്ദർശനത്തിന്​ ശേഷമാണ്​ മുഖ്യമന്ത്രി നേരെ ദുബൈയിൽ എത്തിയത്​. ബുധനാഴ്ച രാവിലെ എത്തിയ അദ്ദേഹം ഹോട്ടലിലാണ്​ താമസം. സ്വകാര്യ സന്ദർശനമാണെന്നും പൊതുപരിപാടികളിലൊന്നും പ​ങ്കെടുക്കില്ലെന്നുമാണ്​ അറിയിച്ചിരിക്കുന്നത്​. അബൂദബിയിൽ താമസിക്കുന്ന മകനെയും കുടുംബത്തെയും സന്ദർശിക്കും. 14ന്​ കേരളത്തിലേക്ക്​ തിരിച്ചെത്തും. 

കേന്ദ്ര സർക്കാറിന്‍റെ അനുമതിയില്ലാതെയാണ്​ മുഖ്യമന്ത്രി ദുബൈ സന്ദർശിക്കുന്നത്​ എന്ന്​ ആരോപണമുയരുന്ന സാഹചര്യത്തിലാണ്​ മുഖ്യമന്ത്രിയുടെ യാത്ര. യു.കെ, നോർവെ, ഫിൻലൻഡ്​ എന്നീ രാജ്യങ്ങൾ സന്ദർശിക്കാനായിരുന്നു കേന്ദ്രം അനുമതി നൽകിയത്​. 


എന്നാൽ, യു.കെ, നോർവെ സന്ദർശനത്തിന്​ ശേഷം ദുബൈയിലേക്ക്​ തിരിക്കാൻ മുഖ്യമന്ത്രി തീരുമാനിക്കുകയായിരുന്നു. ഇതിന്​ അനുമതി തേടി കേന്ദ്രത്തിന്​ അപേക്ഷ നൽകിയിരുന്നു. ഇക്കാര്യത്തിൽ തീരുമാനം അറിയിക്കുന്നതിന്​ മുൻപേ യു.എ.ഇയിൽ എത്തിയെന്നാണ്​ കേന്ദ്ര വിദേകാര്യ മന്ത്രാലയം വക്​താക്കൾ പറയുന്നത്​. 

Tags:    
News Summary - chief minister pinarayi vijayan reached in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.