ദുബൈ: സെപ്റ്റംബറിൽ തുടങ്ങുന്ന ഐ.പി.എല്ലിൽ പങ്കെടുക്കാൻ യു.എ.ഇയിലേക്ക് ആദ്യം എത്തും എന്ന് പ്രഖ്യാപിച്ച ടീമാണ് ചെന്നൈ സൂപ്പർ കിങ്സ്. എന്നാൽ, ആഗസ്റ്റ് 20നുശേഷം പുറപ്പെട്ടാൽ മതിയെന്ന ഇന്ത്യൻ ക്രിക്കറ്റ് ബോർഡിെൻറ നിർദേശപ്രകാരം ചെന്നൈ താരങ്ങളുടെ വരവ് നീണ്ടു. ഈ നിരാശ തീർക്കാൻ ട്വിറ്ററിലൂടെ താരങ്ങളെ പരമ്പരാഗത ഇമാറാത്തി ശിരോവസ്ത്രം അണിയിച്ചിരിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്സ് മാനേജ്മെൻറ്. ക്ലബിെൻറ ഔദ്യോഗിക ട്വിറ്റർ പേജിലാണ് നായകൻ ധോണി അടക്കമുള്ള താരങ്ങൾ ശിരോവസ്ത്രം ധരിച്ച ചിത്രം പ്രസിദ്ധീകരിച്ചത്. പഴയ മത്സരത്തിെൻറ ചിത്രം എഡിറ്റ് ചെയ്താണ് തൊപ്പിക്കു പകരം ഇമാറാത്തി ശിരോവസ്ത്രം നൽകിയിരിക്കുന്നത്. 'നിങ്ങളുടെ ദുബൈ യാത്ര നീണ്ടുപോയെങ്കിലും നിങ്ങൾ ഹബീബി മോഡിലായിക്കഴിഞ്ഞു' എന്നാണ് ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്. ധോണിക്ക് പുറമെ ഡ്വൈൻ ബ്രാവോ, ദീപക് ചഹർ, അംബാട്ടി റായുഡു, രവീന്ദ്ര ജദേജ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
ആഗസ്റ്റ് രണ്ടാം വാരത്തിൽ ദുബൈയിൽ എത്താനായിരുന്നു ചെന്നൈ ടീമിെൻറ പദ്ധതി. ഒരു മാസത്തെ പരിശീലനത്തിനുശേഷം കാലാവസ്ഥയുമായി ഇണങ്ങിച്ചേർന്ന് കളത്തിലിറങ്ങാനായിരുന്നു വരവ് നേരത്തേയാക്കിയത്. എന്നാൽ, യാത്രാ നിയന്ത്രണങ്ങൾ ഉള്ളതിനാൽ ആഗസ്റ്റ് 20ന് ശേഷം ടീമുകൾ യു.എ.ഇയിൽ എത്തിയാൽ മതിയെന്നാണ് ബി.സി.സി.ഐയുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.