Posted On
date_range Updated On
date_range ഏറ്റവും വലിയ സാനിറ്റൈസർ കുപ്പിയുമായി കെമക്സ്
ദുബൈ: കോവിഡ് കാലത്ത് കരുതലിെൻറ സന്ദേശം എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ വലിയ സാനിറ്റൈസർ കണ്ടെയ്നർ നിർമിച്ച് ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കെമക്സ് ഹൈജീൻ കൺസപ്റ്റ്. ഇതിനായി 400 ലിറ്റർ സംഭരണ ശേഷിയുള്ള സാനിറ്റൈസർ കുപ്പിയാണ് നിർമിച്ചിരിക്കുന്നത്. 190 സെ.മീ. ഉയരവും 70.5 സെ.മീ. ചുറ്റളവുമുള്ള കുപ്പി വ്യാഴാഴ്ച ദുബൈ വാഫി മാളിൽ ലോഞ്ച് ചെയ്യും.
രണ്ടു ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് കാണാനായി കുപ്പി ഇവിടെയുണ്ടാകും. ഹൈജീൻ ഉൽപന്ന നിർമാണ രംഗത്ത് പതിറ്റാണ്ടുകളുടെ പരിചയമുള്ള മലയാളിയായ അബ്ദുൽ റസാഖ് ചീരാപുരത്തിെൻറ നേതൃത്വത്തിലുള്ള ഉദ്യമത്തിന് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡ്സിെൻറ അനുമതിയും ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.