ചാവക്കാട് അസോസിയേഷന് സംഘടിപ്പിച്ച കുടുംബസംഗമത്തിൽനിന്ന്
Posted On
date_range Updated On
date_range ചാവക്കാട് അസോസിയേഷന് കുടുംബസംഗമം സംഘടിപ്പിച്ചു
ദുബൈ: ചാവക്കാട് അസോസിയേഷന് കുടുംബസംഗമം സംഘടിപ്പിച്ചു. മലീഹയിലെ ഫാം ഹൗസില്‍ സംഘടിപ്പിച്ച സംഗമത്തില്‍ നിരവധി പേര് പങ്കെടുത്തു. സംഗമത്തോടനുബന്ധിച്ച് കുടുംബങ്ങള്‍ക്കുള്ള പ്രത്യേക പരിപാടികളും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള വിനോദപരിപാടികളും സംഘടിപ്പിച്ചു. സൈതലവി പൂക്കോട്ടൂര്‍ കുടുംബങ്ങള്‍ക്കുള്ള സെഷൻ നിയന്ത്രിച്ചു.
പ്രസിഡന്റ് ലിയാഖത്ത് അലി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സലിം സ്വാഗതം പറഞ്ഞു. അബ്ദുല്‍ ഖാദര്‍, അബൂബക്കര്‍, ഫാറൂഖ്, ഷാനിദ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.