റിയാദ്: നിർമിതബുദ്ധിയിലേതുൾപ്പെടെ ആധുനിക സാങ്കേതിക മേഖലയിൽ പുതിയ പ്രവണതകൾ പ്രാവർത്തികമാക്കുന്നവർക്ക് മാത്രമേ ഭാവിയിൽ വിജയിക്കാൻ സാധിക്കുകയുള്ളൂവെന്ന് ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി. റിയാദിൽ നടക്കുന്ന ആഗോള നിക്ഷേപ സമ്മേളനത്തിെൻറ ഭാഗമായി നടന്ന പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കോവിഡാനന്തര വാണിജ്യ വ്യവസായ ലോകം മാറുകയാണ്. പ്രാദേശിക ഉൽപന്നങ്ങൾക്കാണ് കൂടുതൽ ആവശ്യകത. നിർമിതബുദ്ധി ഉൾപ്പെടെയുള്ള ആധുനിക സാങ്കേതികതയിലേക്ക് ലുലു ഗ്രൂപ് മാറുകയാണ്. ഇ- കോമേഴ്സ് പ്രവർത്തനം വിപുലപ്പെടുത്താൻ കൂടുതൽ ഡാർക്ക് സ്റ്റോറുകൾ വിവിധ ഗൾഫ് രാജ്യങ്ങളിൽ ആരംഭിച്ചു. ആരോഗ്യകരമായ ഉൽപന്നങ്ങൾക്ക് കോവിഡ് കാലത്ത് വൻ ആവശ്യകതയാണെന്നും യൂസുഫലി പറഞ്ഞു.
സൗദി ബിൻ ദാവൂദ് ഹോൾഡിങ് ചീഫ് എക്സിക്യൂട്ടിവ് അഹമ്മദ് ബിൻ ദാവൂദ്, അൽ ഷായ ഗ്രൂപ് സി.ഇ.ഒ ജോൺ ഹാഡൺ, നൂൺ സി.ഇ.ഒ ഫറാസ് ഖാലിദ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു. അറബ് നെറ്റ് സി.ഇ.ഒ ഒമർ ക്രിസ്റ്റിദിസ് മോഡറേറ്ററായിരുന്നു.
സൗദി കിരീടാവകാശിയുടെ മേല്‍നോട്ടത്തിലുള്ള സമ്മേളനത്തില്‍ ലോകത്തിെൻറ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മുന്നൂറോളം പ്രമുഖരാണ് പങ്കെടുക്കുന്നത്. സൗദിയിലെ നിക്ഷേപവും കോവിഡാനന്തര വെല്ലുവിളികളും ചര്‍ച്ചയാകും. 28വരെ നടക്കുന്ന സമ്മേളനത്തിൽ 5000ലേറെ പേര്‍ റിയാദ് റിറ്റ്‌സ് കാള്‍ട്ടണില്‍ നടക്കുന്ന വേദിയിലെത്തും. ആര്‍ട്ടിഫിഷല്‍ ഇൻറലിജന്‍സ്, റോബോട്ടിക്‌സ്, വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതിസുസ്ഥിരത എന്നീ മേഖലയിലാകും പ്രധാന ചര്‍ച്ച. വിവിധ പ്രഖ്യാപനങ്ങളും ഇതിെൻറ ഭാഗമായുണ്ടാകും. സൗദിയിലെ പ്രധാന ടൂറിസം മേഖലയിലെ മാറ്റങ്ങളുടെ പ്രഖ്യാപനവും നടത്തും. ആഗോള നിക്ഷേപകരെ സൗദിയിലെത്തിക്കാന്‍ സൗദി കിരീടാവകാശി രൂപം നല്‍കിയതാണ് ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെൻറ് ഇനിഷ്യേറ്റിവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.