സി.എച്ച് രാഷ്ട്ര സേവാ പുരസ്കാരം ബ്രോഷർ പ്രകാശനം
ദുബൈ: ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ നാലിന് ദുബൈയിൽ സംഘടിപ്പിക്കുന്ന സി.എച്ച് ഇന്റർനാഷനൽ സമ്മിറ്റിന്റെ ഭാഗമായി നൽകുന്ന സി.എച്ച് രാഷ്ട്ര സേവാ പുരസ്കാരം 2025ന്റെ ബ്രോഷർ പ്രകാശനം ചെയ്തു. ദുബൈ കെ.എം.സി.സി അഡ്വൈസറി ബോർഡ് ചെയർമാൻ ശംസുദ്ദീൻ ബിൻ മുഹ്യുദ്ദീൻ പോസ്റ്റർ പ്രകാശനം ചെയ്തു. ദുബൈ കെ.എം.സി.സി സംസ്ഥാന സെക്രട്ടറി നാസർ മുല്ലക്കൽ, കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി ജലീൽ മഷ്ഹൂർ തങ്ങൾ, വൈസ് പ്രസിഡന്റുമാരായ ഇസ്മായിൽ ചെരിപ്പേരി, തെക്കയിൽ മുഹമ്മദ്, മൊയ്തീൻ കോയ ഹാജി, വി.കെ.കെ. റിയാസ്, മജീദ് കുയോടി, എ.പി. റാഫി, നബീൽ നാരങ്ങോളി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.