സാഫിയുടെ കീഴിൽ 100 കോടി മുടക്കിൽ സെൻറർ ഫോർ എക്​സലൻസ്​ സ്​ഥാപിക്കും -ഡോ. ആസാദ്​ മൂപ്പൻ

ദുബൈ: സോഷ്യൽ അഡ്വാൻസ്​മെൻറ്​ ഫൗണ്ടേഷൻ ഓഫ്​ ഇന്ത്യയുടെ (സാഫി) കീഴിൽ വടക്കന്‍ കേരളത്തില്‍ നൂറു കോടി മുതല്‍ മുടക്കില്‍ ഉന്നത വിദ്യാഭ്യാസത്തിനും തൊഴില്‍ നൈപുണ്യ പരിശീലനത്തിനായി സെൻറര്‍ ഫോര്‍ എക്‌സലന്‍സ് സ്ഥാപിക്കാൻ നടപടി തുടങ്ങിയതായി സാഫി ചെയർമാനും ആസ്​റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ മാനേജിങ്​ ഡയറക്​ടറുമായ ഡോ. ആസാദ്​ മൂപ്പൻ പറഞ്ഞു. നോർക്കയും ഫിക്കയും ചേർച്ച്​ ഓൺലൈനായി സംഘടിപ്പിച്ച ഓവർസീസ്​ എം​േപ്ലായേഴ്​സ്​ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയ​െൻറ നേതൃത്വത്തിൽ നടന്ന പരിപാടിയിലാണ്​ അദ്ദേഹം പ്രഖ്യാപനം നടത്തിയത്​.

കേരളത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കുമായി ഉന്നത വിദ്യാഭ്യാസ കേന്ദ്രം ആരംഭിക്കുന്നതിന് പ്രവാസി വ്യവസായികളുടെ പിന്തുണ മുഖ്യമന്ത്രി നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിലുള്ള ചുവടുവെപ്പാണ്​ സാഫിയുടെ പ്രോജക്​ട്​. പ്രവാസി മലയാളികളും കേരളത്തിലെ പ്രമുഖരും ചേർന്ന കൂട്ടായ്മയാണ്​ ഇത്​ നടപ്പാക്കുന്നത്​. ആര്‍ട്ടിഫിഷ്യല്‍ ഇൻറലിജന്‍സ്, ഡിജിറ്റല്‍ ലേണിങ്​ തുടങ്ങിയ ആധുനിക വിവര സാങ്കേതിക വിദ്യയുടെയും ശാസ്ത്രമികവി​െൻറയും പിൻബലത്തിലാകും പദ്ധതി നടപ്പാക്കുക. മഹാമാരിയോടെ ആഗോളതലത്തില്‍ ഉടലെടുത്ത പുതിയ തൊഴില്‍ മേഖലകളെ അടിസ്ഥാനപ്പെടുത്തി കേരളത്തിലെ യുവത്വത്തിന് ഈ മേഖലകളില്‍ പ്രാവീണ്യം നല്‍കുക എന്നതാവും പ്രധാന ലക്ഷ്യം.

യു.എസ് ബ്യൂറോ ഓഫ് ലേബര്‍ സ്​റ്റാറ്റിസ്​റ്റിക്‌സ് റിപ്പോര്‍ട്ടനുസരിച്ച് അതിവേഗം വളരുന്ന 20 തൊഴില്‍ മേഖലകളില്‍ ഒമ്പതെണ്ണവും ആരോഗ്യ പരിപാലന രംഗത്തുള്ളതാണ്. എന്നാല്‍, കേരളത്തിലേക്ക് നോക്കുമ്പോള്‍ ഈ മേഖലയില്‍ ഒട്ടും ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്നാണ് മനസ്സിലാവുന്നത്. സ്പീച്ച് ലാംഗ്വേജ് പത്തോളജിസ്​റ്റ്, സ്‌പെഷ്യാലിറ്റി ടീച്ചേര്‍സ് ഫോര്‍ ഹെല്‍ത്ത് കെയര്‍, നഴ്‌സ് പ്രാക്ടീഷനേര്‍സ്, ഫിസിഷ്യന്‍ അസിസ്​റ്റൻറ്‌സ് തുടങ്ങിയ വലിയ സാധ്യതകളുള്ള നിരവധി തൊഴില്‍ മേഖലകളാണ് വിദേശങ്ങളിലുള്ളത്. ആഫ്രിക്കയില്‍ വലിയ തൊഴില്‍ വിപണിയാണ് തുറന്നുവെച്ചിരിക്കുന്നത്. പരമ്പരാഗത മേഖലകള്‍ക്കൊപ്പം ആഫ്രിക്ക പോലുള്ള മേഖലകളിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കണം. ഇംഗ്ലീഷിനൊപ്പം, അറബി, ഫ്രഞ്ച്, ജര്‍മ്മന്‍, ജാപനീസ് ഭാഷകളും കൈകാര്യം ചെയ്യാന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കണം. ഈ പ്രമുഖ രാജ്യങ്ങളിലെല്ലാം ഓവര്‍സീസ് എംപ്ലോയേര്‍സ് കോണ്‍ടാക്റ്റ് സെൻററുകൾ സ്​ഥാപിക്കാൻ സർക്കാർ മു​ൻകൈയെടുക്കണം. അതത് മേഖലകളിലെ തൊഴില്‍ മേഖലയില്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് അനായാസം തൊഴില്‍ ലഭ്യമാക്കാന്‍ ഇത്തരം സെൻററുകള്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Center for Excellence will be set up under Safi at a cost of Rs 100 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.